ലോകത്തെ പ്രമുഖ വ്യക്തികള്‍ ഇറ്റര്‍നെറ്റിലെ വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരകളാകുന്ന സംഭവങ്ങള്‍ സര്‍വ്വസാധാരണങ്ങളായിരിക്കുകയാണ്.
ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ഇരയാക്കപ്പെട്ടത് ദക്ഷിണാഫ്രിക്കയുടെ നേതാവ് നെല്‍സണ്‍ മണ്ടേലയാണ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും 92കാരനുമായ നെല്‍സണ്‍ മണ്ടേല മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്.
ഇതു ശക്തമായി നിഷേധിച്ച് നെല്‍സണ്‍ മണ്ടേല ഫൌണ്ടേഷന്‍ രംഗത്തെത്തിയതോടെയാണ് പ്രചാരണം വ്യാജമെന്നു വ്യക്തമായത്.
അഭിനേതാക്കളായ ചാര്‍ലി ഷീന്‍, ജോണി ഡെപ്പ്, മോര്‍ഗന്‍ ഫ്രീമാന്‍ തുടങ്ങിയവരെക്കുറിച്ചും ഇത്തരം വ്യാജ മരണവാര്‍ത്തകള്‍ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല