എ. പി. രാധാകൃഷ്ണന്‍: വ്രതശുദ്ധിയുടെ ഒരു മണ്ഡലകാലം കൂടി പരിപൂര്‍ണതയിലേക്ക്, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേത്രത്വത്തില്‍ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ 26 നു ശനിയാഴ്ച മണ്ഡലപൂജ. ഇതോടൊപ്പം ഭാരതത്തിന്റെ വിശിഷ്യ കേരളത്തിന്റെ സ്വന്തം തിരുവാതിരയും കൊണ്ടാടുന്നു. ഇത് രണ്ടാം തവണയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി യു കെ യില്‍ തിരുവാതിര ആഘോഷങ്ങള്‍ നടത്തുന്നത്.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന, പടിപൂജയോടെയുള്ള മണ്ഡല പൂജ, തിരുവാതിരയോടനുബന്ധിച്ച് ശ്രീ മഹാദേവനെ സ്തുതിച്ചുകൊണ്ട് തിരുവാതിരകളി തുടങ്ങി വൈവിദ്യമാര്‍ന്ന പരിപാടികള്‍ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നു. വൃചികം ഒന്നിന്നു തുടങ്ങി ധനുമാസം 11 നു അവസാനിക്കുന്ന 41 ദിവസം ആണ് ഒരു മണ്ഡലകാലം, ധനുമാസം 11 നു ശബരിമലയില്‍ നടക്കുന്ന മണ്ഡലപൂജയോടെ ഒരു വര്‍ഷത്തെ മണ്ഡലകാലം പരിപൂര്‍ണമാകും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മണ്ഡലപൂജ നടക്കുന്ന ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ പ്രത്യേകം തയാറാക്കുന്ന താല്കാലിക ക്ഷേത്രത്തില്‍ ശ്രീ ധര്‍മ്മശാസ്താവിന് പടിപൂജയും ദീപാരാധനയും നടക്കും.
ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരന്‍ ജന്മനാളാണ് . നാട്ടിലെ പോലെ വെളുപ്പിനെ എഴുന്നേറ്റു തുടിച്ചു കുളിച്ച് ദശപുഷം ചൂടി ശിവ ക്ഷേത്ര ദര്‍ശനം നടത്താന്‍ യു കെ യില്‍ കഴിയുകയില്ല എങ്കിലും ധനുമാസ്സത്തിലെ തിരുവാതിര കേമമായി തന്നെ ആചരിക്കുകയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി. ശ്രീ പരമേശ്വര സ്തുതിയോടെ തിരുവാതിരകളിയും തിരുവാതിരയോടനുബന്ധിച്ചുള്ള വ്രതത്തില്‍ മുഖ്യ ഇനമായ തിരുവാതിര പുഴുക്കും സത്സഗത്തിലെ പ്രത്യേകതകള്‍ ആണ്. എല്ലാ വിഭാഗം ജനങ്ങളും ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല