ലണ്ടന്‍: 500,000 പൗണ്ടിന്റെ മോര്‍ട്ട്‌ഗേജ് തട്ടിപ്പു നടത്തിയ മതാധ്യാപകന്‍ പിടിയില്‍. സ്വത്തുക്കള്‍ ഇല്ലെന്നു കാണിച്ച് സര്‍ക്കാറില്‍ നിന്നും ഒരുവര്‍ഷം 18,000 പൗണ്ടിന്റെ ആനുകൂല്യമാണ് സയ്യദ് ഷാ മുതലാക്കിയത്.
എന്നാല്‍ ഇയാള്‍ക്ക് മില്യണ്‍ പൗണ്ടിന്റെ സ്വത്തുക്കള്‍ ഉണ്ടെന്ന് തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ മനസിലായി. തുടര്‍ന്നായിരുന്നു സയ്യദ് ഷായെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്.
ആസ്തികളില്ലെന്നു കാണിച്ച് സാധാരണ അടക്കേണ്ട നികുതിയില്‍ നിന്നും 25 പൗണ്ട് കുറച്ചായിരുന്നു ഇയാള്‍ അടച്ചുകൊണ്ടിരുന്നത്. ഇത് കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുകയായിരുന്നു. സര്‍ക്കാറിനെ കബളിപ്പിക്കാന്‍ ഇയാള്‍ വ്യാജരേഖയുണ്ടാക്കിയായി ലീഡ്‌സ് ക്രൗണ്‍ കോടതിയില്‍ വ്യക്തമായി.
അഞ്ചുവര്‍ഷത്തേക്കും എട്ടുമാസവും സയ്യദ് ഷാ തടവില്‍ കഴിയണം. അദ്ദേഹത്തിന്റെ സഹചാരിയും സാമ്പത്തിക ഉപദേശകനുമായ മഹ്ബൂബ് അബ്ബാസിനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല