ടോം ജോസ് തടിയംപാട്: ഇന്ത്യയിലും, ലോകത്ത് അങ്ങോളം ഇങ്ങോളവും മതേതരത്വം ശക്തമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അതിനു ഘടക വിരുദ്ധമായി മതേതരത്വ സന്ദേശം ഉയര്‍ത്തി പിടിച്ച് മാതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചുകൊണ്ട് ബ്രിട്ടീഷ് മലയാളി സമൂഹത്തിനു ആകമാനം മാതൃകയവുകയാണ് നോര്‍ത്ത് അലേര്‍ട്ടനിലെ മലയാളികള്‍, കേവലം പന്ത്രണ്ടു മലയാളി കുടുംബങ്ങള്‍ മാത്രമാണ് നോര്‍ത്ത് അലേര്‍ട്ടനില്‍ താമസിക്കുന്നത് അതില്‍ മൂന്നു കുടുംബങ്ങള്‍ ഹിന്ദു വിശ്വസികള്‍, രണ്ടു കുടുംബങ്ങള്‍ ഓര്‍ത്തോഡക്കസ് സഭ വിശ്വസികള്‍ ബാക്കി വരുന്നവര്‍ കത്തോലിവിശ്വസികള് . എന്നാല്‍ ഇവര്‍ എല്ലാം കൂടിയാണ് സെക്രെറ്റ് ഹേര്‍ട്ട് പള്ളിയില്‍ തിരുന്നാള്‍ നടത്തിയത്. പള്ളി അലങ്കരിക്കാനും, തോരണങ്ങള്‍ കെട്ടുവാനും മുതല്‍ പെരുന്നാളിന്റെ അവസാനം വരെ ഈ ഹിന്ദു കുടുബങ്ങളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു., അതിലൂടെ ഭാരതത്തിലേക്ക് കടന്നുവന്ന മുഴുവന്‍ മതങ്ങളെയും വിശ്വസങ്ങളെയും അഭിമാനത്തോടെ സംരക്ഷിച്ച മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ പിന്തലമുറക്കാര് ആണ് ഞങ്ങള്‍ എന്നു അവര്‍ ഈ പ്രവര്‍ത്തിയില്‍ കൂടി തെളിയിച്ചു എന്നു പറയാതിരിക്കാന്‍ കഴിയില്ല .
ഓര്‍ത്തോഡക്സ് സഭയില്‍ നിന്നും പിരിഞ്ഞണ് കേരളത്തില്‍ സീറോ മലബാര്‍ സഭ ഉണ്ടായത് എങ്കിലും ഓര്‍ത്തോഡക്സ് സഭ വിശ്വസികള്‍ ആയ രണ്ടു കുടുംബവും എല്ല ആചാരങ്ങളിലും സജീവമായി പങ്കെടുത്തു .അതോടൊപ്പം ഇംഗ്ലീഷ് കുടുംബങ്ങളും കുര്‍ബാനയിലും പ്രദിക്ഷണതിലും പങ്കെടുത്തിരുന്നു .ലിവര്‍പൂള്‍ , ബെര്‍മിംഗ്ഹം , സുന്ദേര്ലാന്ഡ് , മിഡില്‍സ്ബ്രോ എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരും പരിപാടികളില്‍ പങ്കെടുത്തിരുന്നു
ആഘോഷമായ പാട്ടുകുര്ബനക്ക് കുര്ബനക്കും പ്രദിക്ഷണത്തിനും ഫാദര്‍ ടോമി ചിറക്കല്‍ മണവാളന് , ആന്റണി ചുണ്ടാലികാട്ടില്, സെക്രെറ്റ് ഹേര്‍ട്ട് ഡീക്കന്‍ ബോബ് , എന്നിവര്‍ നെത്രതംകൊടുത്തു . പള്ളിയില്‍ മാത്യു ജോണ്‍ എബി ജോണ്‍, എന്നിവരുടെ നേതൃത്തത്തില്‍ മനോഹരമായ സംഗീത വിരുന്നാണ് ഒരുക്കിയിരുന്നത് .
പള്ളിയിലെ ചടങ്ങിനു ശെഷം ഹാളില്‍ നടന്ന കലാപരിപാടിയില്‍ ഡോക്ടര്‍ ജെറാള്‍ഡ് ജോസഫ് ഡയറക്റ്റ് ചെയ്ത അവതരിപ്പിച്ച സ്ക്രിപ്റ്റ് എല്ലാവരുടെയും മുക്തകണ്ടം പ്രശംസ ഏറ്റുവാങ്ങി, എത്ര വലിയന്‍ ആണെങ്കിലും ക്രിസ്തു സാന്നിധ്യം ഇല്ലെങ്കില്‍ ജീവിതം നിരര്‍ത്ഥകമാണ് എന്നായിരുന്നു ആ സ്ക്രിപ്റ്റിലൂടെ നല്കിയ സന്ദേശം. ഇതിലെ ലോകത്തെ ശകതനായ ഭരണാധികാരിയുടെ സ്ഥാനം വ്ലഡമീര് പുട്ടിന് ആണ് പ്രതിനിധാനം ചെയ്തത് എന്നത് മാറുന്ന ലോക സാഹചര്യം സമൂഹത്തിന്റെ താഴെതട്ടില്‍ വരെ എത്തിതുടങ്ങി എന്നതിന്റെ തെളിവായി കാണാം.
കുട്ടികള്‍ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികളും സ്നേഹവിരുന്നും അസ്വദിച്ചാണ് എല്ലാവരും പിരിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല