ലൂക്കോസ് അലക്‌സ്: വത്തിക്കാനില്‍ മദര്‍ തെരേസയുടെ നാമകരണ നടപടികളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാനും യൂറോപ്പിലെ അതിമനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഒരു സുവര്‍ണാവസരം. ഓഗസ്‌റ് 31 നു രാവിലെ യാത്രപുറപ്പെട്ട് സെപ്റ്റംബര്‍ നാലിനു രാത്രി മടങ്ങിയെത്തും.
ലണ്ടനില്‍ നിന്ന് ഫാദര്‍ ജോസ് അന്ത്യാംകുളം നേതൃത്വം നല്‍കുന്ന തീര്‍ത്ഥാടനസംഘം ആദ്യദിനം രാവിലെ ലണ്ടനില്‍ നിന്നു വിമാനത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിക്കില്‍ എത്തും.
അവിടെനിന്ന് എയര്‍ കണ്ടീഷന്‍ഡ് കോച്ചില്‍ ആല്‍പ്‌സ് പര്‍വതനിലകളിലുള്ള കോമോ തടാകം, മിലാന്‍ എന്നിവ സന്ദര്‍ശിച്ചു വെനീസിലെ ‘ഹോട്ടല്‍ നാഷനാലേ’യില്‍ വിശ്രമിക്കും.
രണ്ടാം ദിനം വെനീസില്‍ നിന്നു പുറപ്പെട്ട് സെന്റ് ആന്റണിയുടെ ഭൗതീക ശരീരം അടക്കം സൂക്ഷിച്ചിട്ടുള്ള പാദുവയിലെ കത്തീഡ്രലില്‍ എത്തും. തുടര്‍ന്ന് ലോകാത്ഭുതങ്ങളില്‍ ഒന്നായ പിസയിലെ ‘ചെരിഞ്ഞഗോപുരം’ സന്ദര്‍ശിക്കും. തുടര്‍ന്ന് പിസയിലെ ഹോട്ടല്‍ കാലിഫോര്‍ണിയ പാര്‍ക്കില്‍ താമസം.
മൂന്നാം ദിവസം അസീസിയിലേക്ക്; രാത്രി റോമിലെ ഹോട്ടല്‍ ‘ആല്‍ബ തോറോ മൗറ’യില്‍ താമസം.
പിറ്റേന്ന് റോം നഗരം പൂര്‍ണമായി കാണുന്നു; പിയാസ വെനേസിയ, സര്‍ക്കസ് മാക്‌സിമസ്, ഫോറം, കൊളോസിയം, ആദിമരക്തസാക്ഷികളുടെ ശരീരങ്ങള്‍ അടക്കം ചെയ്ത കാറ്റകോംബ്, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, ലാറ്ററന്‍ ബസിലിക്ക, ഈശോ പീലാത്തോസിന്റെ കൊട്ടാരത്തിലേക്ക് കയറിയ ചവിട്ടുപടികള്‍ സൂക്ഷിച്ചിട്ടുള്ള ദേവാലയം, മഞ്ഞുമാതാവിന്റെ ബസിലിക്ക തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്നു രാത്രി ഹോട്ടല്‍ ‘ആല്‍ബ തോറോ മൗറ’യില്‍ താമസം. പിറ്റേന്ന് ഞായറാഴ്ചയാണ് മദര്‍ തെരേസയുടെ നാമകരണചടങ്ങ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ആ ചടങ്ങില്‍ സംഘം സംബന്ധിക്കും. അന്നു വൈകുന്നേരം റോമില്‍ നിന്നു ലണ്ടനിലേക്ക് വിമാനത്തില്‍ മടക്കം.
ആകെ 750 പൗണ്ട് ആണ് യാത്രാച്ചിലവ്. ഏതാനും സീറ്റുകള്‍ കൂടി ഒഴിവുണ്ട്. ആദ്യം ബന്ധപ്പെടുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാര്‍ട്ടിന്‍ (മൊബൈല്‍ 07854 634115, ഇമെയില്‍: tomkm2000@yahoo.co.uk ),
ശാന്തിമോന്‍ ജേക്കബ് (മൊബൈല്‍: 07908 428544, santimon.jacob@me.com).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല