ബ്രിട്ടനില്‍ സ്ക്കൂള് വിദ്യാര്‍ത്ഥിനികളില്‍ മദ്യപാനശീലം കൂടുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള മദ്യപാനശീലമുള്ള പെണ്‍കുട്ടികളില്‍ അതിന്റെ അളവുകള്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടികളുടെ ഈ സ്പിരിറ്റ് ആഭിമുഖ്യം മദ്യത്തില്‍ മുങ്ങിയ ഒരു പുത്തന്‍തലമുറയെ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആല്‍ക്കഹോളിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് പലതരം അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ എത്തിച്ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണ്.
2009ല്‍ 2,751ആണ്‍കുട്ടികള്‍ മദ്യപാനത്തെത്തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളായ കരള്‍ രോഗം, എഥനോള്‍ വിഷബാധ തുടങ്ങിയ പ്രശ്നങ്ങളാല്‍ ആശുപത്രിയിലെത്തി. എന്നാല്‍ ഇതേ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സതേടിയ പെണ്‍കുട്ടികളുടെ എണ്ണം 3,661 ആണ്. അതായത് 33ശതമാനം അധികം. മദ്യപാനത്തെത്തുടര്‍ന്ന് തെരുവില്‍ വീണ് പരിക്കേറ്റവരെ കൂടാതെയാണിത്.
ഇതിനുപുറമേ ആണ്‍കുട്ടികള്‍ ബിയറിലും സൈഡറിലും ഉറച്ചുനില്‍ക്കുമ്പോള്‍ ശീതളപാനീയനങ്ങളോടൊപ്പം വോഡ്ക കൂട്ടിക്കലര്‍ത്തി കഴിക്കാനാണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല