ലണ്ടന്‍: മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഒമ്പതുവയസുകാരനുമുണ്ടെന്ന് പോലീസ് റെക്കോര്‍ഡ്. കംബ്രിയ സ്വദേശിയായ കുട്ടിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാളുടെ പ്രായം മനസിലായതിനെ തുടര്‍ന്ന് പോലീസ് കേസ് ചാര്‍ജ് ചെയ്യാതെ കുട്ടിയെ വെറുതെ വിട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അറസ്റ്റിലായ പതിനെട്ടുവയസിനെ താഴെയുള്ള ആയിരക്കണക്കിന് കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഈ കുട്ടി. വടക്കന്‍ കംബ്രിയയില്‍ നിന്നും കാര്‍മോഷണത്തിന് അറസ്റ്റിലായ നാല് 11 വയസുകാരും, ഒരു പത്ത് വയസുകാരനും, ക്രീവ്‌ലാന്റില്‍ നിന്നും ഇതേകുറ്റത്തിന് അറസ്റ്റിലായ ഏഴ് 12 വയസുകാരും ഇതില്‍ ഉള്‍പ്പെടും.
കാര്‍മോഷണം, അശ്രദ്ധമായി വാഹനമോടിക്കല്‍, മദ്യപിച്ചുള്ള െ്രെഡവിംങ്, തുടങ്ങിയ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ജുവനൈലുകളുടെ എണ്ണം 2,476 ആണ്.
റോഡ് സുരക്ഷയെക്കുറിച്ച് സ്‌ക്കൂള്‍ തലത്തില്‍ തന്നെ പഠിപ്പിക്കണം എന്ന ആവശ്യത്തിന് ആക്കം കൂട്ടുകയാണ് ഈ കണക്കുകളെന്ന് കുറഞ്ഞവേഗതയ്ക്ക് വേണ്ടി ക്യാമ്പയിന്‍ നടത്തുന്ന ബ്രെയ്ക്കിന്റെ വക്താവ് കാത്ത് ഹാര്‍ട്ട്‌ലി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല