ലണ്ടന്‍: ബ്രിട്ടീഷുകാരുടെ മദ്യാസക്തി രാജ്യത്തിന്റെ ആരോഗ്യ രംഗത്ത് ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഓരോവര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 13,000ഓളം ക്യാന്‍സറിനും കാരണം ആല്‍ക്കഹോളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ മുമ്പേ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക കരളിനെയാണ്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം വായ, തൊണ്ട, കുടല്, സ്തനം എന്നിവിടങ്ങളിലെ ട്യൂമറിനും കാരണമാകുന്നു. ആല്‍ക്കഹോള്‍ നമ്മുടെ ശരീരത്തിലെത്തിയ ശേഷം ഒരു കെമിക്കലിനെ പുറന്തള്ളുന്നതായും ഇത് ഡി.എന്‍.എയ്ക്ക് നാശം ഉണ്ടാക്കുമെന്നും അതുവഴി ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് കണ്ടെത്തി. ക്യാന്‍സര്‍ റിസര്‍ച്ച് യു.കെയിലെ സംഘമാണ് പഠനം നടത്തിയത്. പുരുഷന്മാരിലെ 10ല്‍ ഒരാളുടെ ക്യാന്‍സറിന് കാരണമാവുന്നത് ആല്‍ക്കഹോളാണ്.
സ്ത്രീകളില്‍ ഇത് 33ല്‍ ഒരാള്‍ എന്ന കണക്കാണ് മദ്യം കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നതിനെ കുറിച്ച് പലയാളുകള്‍ക്കും അറിയില്ലെന്ന് സംഘത്തിന്റെ ഡയറക്ടര്‍ സാറ ഹിയോം പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വായയില്‍ ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഇതിന് പ്രധാന കാരണം മദ്യപാനമാണെന്നും അദ്ദേഹം പറയുന്നു. ആഴ്ചയില്‍ പുരുഷന്മാര് 21യൂണിറ്റ്, സ്ത്രീകള്‍ 14യൂണിറ്റ് എന്നയളവില്‍ മാത്രം മദ്യം കഴിക്കുക എന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഈ നിര്‍ദേശം അവഗണിക്കുന്നവരില്‍ ക്യാന്‍സര്‍ കൂടുതലായി കാണുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടയില്‍ ആല്‍ക്കഹോളിന്റെ വില നന്നേ കുറഞ്ഞത് മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതിനിടയാക്കി. വൈന്‍ കൂടുതല്‍ ലഭ്യമായത് സ്ത്രീകളില്‍ മദ്യപാനം ശീലം വര്‍ധിപ്പിച്ചു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല