ലണ്ടന്‍: രാജ്യത്തെ മദ്രസയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന്റേയും മതവെറി പഠിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനല്‍ പുറത്തുവിട്ടു. ബ്രിഗിംഗ്ഹാമിലെ ദാറുല്‍ ഉലൂം ഇസ്‌ലാമിക് ഹൈസ്‌കൂളില്‍ നടക്കുന്ന ക്ലാസിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.
ചാനല്‍4 എന്ന ചാനലാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇസ്‌ലാം മതവിഭാഗക്കാരല്ലാത്തവരെ എതിര്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ക്ലാസുകളാണ് ഇവിടെ നടക്കുന്നത്. അവിശ്വാസികളെ പ്രത്യേകിച്ച് ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും വെറുക്കണമെന്നും ക്ലാസ് നടത്തുന്ന പുരോഹിതന്‍ കുട്ടികളെ പഠിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍.
10-11 വയസ് പ്രായമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവരുടെ മനസിലേക്കാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ കടത്തിവിടുന്നത്. ഇസ്‌ലാമിക വിശ്വാസത്തിന് വിരുദ്ധമായി ജീവിതം നയിക്കുന്നവരെ കഠിനമായി ശിക്ഷിക്കണമെന്നും ക്ലാസില്‍ ഉപദേശിക്കുന്നുണ്ട്.
2009ല്‍ ഈ സ്ഥാപനത്തെ പരിശോധനയ്‌ക്കെത്തിയ സംഘം പ്രശംസിക്കുകയുണ്ടായിരുന്നു. സ്വന്തം സമുദായത്തെക്കുറിച്ച് പഠിക്കുന്നതോടൊപ്പം മറ്റു സമുദായത്തിന്റെ നല്ലവശങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ടെന്നായിരുന്നു പരിശോധകര്‍ നിരീക്ഷിച്ചത്. ഇതേ സ്‌കൂളിലാണ് മതവികാരം ആളിക്കത്തിക്കുന്ന തരത്തിലുള്ള ക്ലാസുകള്‍ നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല