വിവാഹത്തിന്ശേഷം സിനിമയിലേക്കുള്ള തന്റെ മടങ്ങിവരവ് ആസ്വദിക്കുകയാണ് പ്രമുഖ ബോളിവുഡ് നടി മനീഷ കൊയ്രാള. ഹിന്ദിയിലും കന്നഡയിലുമായി അരഡസന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മനീഷ ലെനിന് രാജേന്ദ്രന്റെ പുതിയ ചിത്രമായ ‘ഇടവപ്പാതി’യുടെ മൂന്നാറിലെ സെറ്റില്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള ‘ഇടവപ്പാതി’യില്‍ ഉത്തര ഉണ്ണിയുടെ അമ്മയായാണ് മനീഷ വേഷമിടുന്നത്. കണ്ണന്‍ദേവന്‍ കമ്പനിയുടെ കണ്ണിമല ബംഗ്ലാവാണ് ലെനിന് രാജേന്ദ്രന് ഇടവപ്പാതിയുടെ ലൊക്കേഷനാക്കിയിരിക്കുന്നത്. കുടകിലെ ആദ്യഘട്ട ചിത്രീകരണത്തിനുശേഷമാണ് മനീഷ അഞ്ചുദിവസത്തെ ഷൂട്ടിംഗിനായി മൂന്നാറില്‍ എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല