ഹോളിവുഡിലെ മലയാളി സാന്നിധ്യമായ രാജാവ് മനോജ് നൈറ്റ് ശ്യാമളന്റെ ചിത്രത്തില്‍ സൂപ്പര്‍താരം വില്‍സ്മിത്ത് നായകനാവുന്നു.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ശാസ്ത്രപുരോഗതിയും ഭൂമിയ്ക്ക് പുറത്തൊരു താവളം തേടിയുള്ള മനുഷ്യരാശിയുടെ ഒടുങ്ങാത്ത ജിജ്ഞാസയുമാണ് പുതിയ ശ്യാമളന്‍ ചിത്രത്തിന്റെ പ്രമേയം.
വില്‍സ്മിത്തും ശ്യാമളനും ചേര്‍ന്ന നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ സ്മിത്തിന്റെ മകനും ഹോളിവുഡിലെ ബാലതാരങ്ങളില്‍ പ്രമുഖനായ ജെയ്ഡനും അഭിനയിക്കുന്നുണ്ട്. ജെയ്ഡന്‍ നായകനാക്കി ഒരുക്കിയ കരാട്ടെ കിഡ് ലോകമൊട്ടാകെ വമ്പന്‍ വിജയമാണ് നേടിയത്. 2006ല്‍ പുറത്തിറങ്ങിയ ഫാമിലി ഡ്രാമ മൂവി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്സിന് ശേഷം വില്‍സ്മിത്തും ജേയ്ഡനും ഒന്നിയ്ക്കുന്നുവെന്ന പ്രത്യേകതയും ശ്യാമളന്‍ ചിത്രത്തിനുണ്ടാവും.
ബഹിരാകാശ യാത്രികനായ ബാലന്റെ വേഷമാണ് ജേയ്ഡന്‍ അവതരിപ്പിയ്ക്കുക. സിനിമയിലും ജേയ്ഡന്റെ പിതാവിന്റെ വേഷമാണ് സ്മിത്ത് അഭിനയിക്കുക. യാത്രയ്ക്കിടയില്‍ ബഹിരാകാശവാഹനം തകരുന്നതും അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്ന ബാലന്‍ പുതിയ ഗ്രഹത്തിലേക്ക് ചെന്നെത്താന്‍ ശ്രമിയ്ക്കുന്നതുമാണ് സയന്‍സ് ഫിക്ഷന്‍ സിനിമയിലൂടെ ആവിഷ്‌ക്കരിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല