സര്‍ക്കാര്‍ രൂപവത്കരണത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി ഇന്നലെ കോട്ടയത്ത് ചേര്‍ന്ന മാണി ഗ്രൂപ്പിന്റെ നേതൃയോഗത്തില്‍ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തില്‍ തീരുമാനമായില്ല.എല്ലാ പാര്‍ട്ടി എം എല്‍ എ മാറും മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ആണെന്നാണ് ഒരു പാര്‍ട്ടി നേതാവ് വെളിപ്പെടുത്തിയത്.മൂന്നു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ചോദിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.ഇതില്‍ മൂന്നു മന്ത്രിസ്ഥാനം ഉറപ്പായും കിട്ടുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതും.
അതില്‍ മാണിക്കും ജോസെഫിനും പുറമേ ആരു മന്ത്രിയാകണമെന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്.പി സി ജോര്‍ജ് ,എന്‍ ജയരാജ്,തോമസ് ഉണ്ണിയാടന്‍, സി എഫ് തോമസ് എന്നിവരാണ് മന്ത്രിസ്ഥാനത്തിന് വേണ്ടി രംഗതെത്തിയിരിക്കുന്നത്.ടി യു കുരുവിള,റോഷി അഗസ്റ്റിന്‍ എന്നിവര്‍ തല്ക്കാലം അവകാശവാദം ഉയര്‍ത്തിയിട്ടില്ല എന്നാണറിയുന്നത്.ഇന്നലെ കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച ചൂടന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
ഒരു കാലത്ത് ബദ്ധവൈരിയായിരുന്ന മാണിയോട് കൂടാന്‍ വേണ്ടി കേരള കോണ്ഗ്രസ് സെക്കുലര്‍ എന്ന തന്‍റെ പാര്‍ട്ടി മാണി ഗ്രൂപ്പില്‍ ലയിപ്പിച്ചത് തന്നെ പി സി ജോര്‍ജ് മന്ത്രിസ്ഥാനം മനസ്സില്‍ കണ്ടുകൊണ്ടാണ്.പാര്‍ട്ടിയില്‍ മാണിക്കും ജോസെഫിനും ശേഷം മൂന്നാമനായി സ്ഥാനമുള്ള തനിക്കു തന്നെ മന്ത്രിസ്ഥാനം ലഭിക്കണമെന്ന പിടിവാശിയില്‍ ആണദ്ദേഹം.അതേ സമയം സാമുദായിക സമവാക്യങ്ങള്‍ ആയിരിക്കും എന്‍ ജയരാജിനു തുണയാവുക.മുഖ്യമന്ത്രിയടക്കം മിക്കവരും ന്യൂനപക്ഷ സമുദായത്തില്‍ നിന്നു വരുമ്പോള്‍ ഭൂരിപക്ഷ സമുദായത്തെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന് നറുക്ക് വീണേക്കും.മൂന്നു മന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു നിബന്ധന വച്ചേക്കും .
പാര്‍ട്ടിയിലെ സീനിയോറിറ്റിയും പ്രാദേശിക പ്രാതിനിധ്യവും ഉണ്ണിയാടന് തുണയാകും.തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന അദ്ദേഹം പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കളില്‍ പ്രമുഖനാണ്.കോട്ടയം ജില്ലയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയും,മാണിയും അടക്കമുള്ള മന്ത്രിമാര്‍ക്ക് പുറമേ തിരുവന്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ആകാനും സാധ്യതയുണ്ട്.അതിനാല്‍ തൃശൂര്‍ ജില്ലയെ പരിഗണിക്കുകയാനെനെകില്‍ ഉണ്ണിയാടന്‍ മന്ത്രിയാകും.പ്രത്യേകിച്ച് UDF -ന്‍റെ ജില്ലയിലെ ഇത്തവണത്തെ പ്രകടനം ശോചനീയമായ സാഹചര്യത്തില്‍.ചങ്ങനാശ്ശേരിയിലെ സഭാനേതൃത്വമാണ് സി എഫ് തോമസിന് വേണ്ടി വാദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല