മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഉത്തമ ഭര്‍ത്താവാണെന്ന് അഭിപ്രായ സര്‍വെ മലയാളി ശാദി ഡോട്ട് കോം എന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരാണ് മമ്മൂട്ടിയെ ഉത്തമ ഭര്‍ത്താവായി തിരഞ്ഞെടുത്തത്.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 36% പേരും ഉത്തമ ഭര്‍ത്താവായിക്കണ്ടത് മമ്മൂട്ടിയെയാണെന്ന്‌വെബ്‌സൈറ്റ് അധികൃതര്‍ വെളിപ്പെടുത്തുന്നു. ഉത്തമ ഭര്‍തൃസങ്കല്‍പ്പത്തെക്കുറിച്ചു മലയാളി യുവാക്കള്‍ക്കിടയിലായിരുന്നു അഭിപ്രായ സര്‍വെ. രണ്ടായിരത്തോളം ശാദി ഡോട്ട് കോം അംഗങ്ങള്‍ പങ്കെടുത്തു. 58% പുരുഷന്‍മാരും 42% സ്ത്രീകളും. മമ്മൂട്ടിയുടെ എളിമയും മികച്ച ചിന്താശക്തിയും കുടുംബത്തോടുള്ള വിശ്വസ്തതയും അദ്ദേഹത്തെ ഉത്തമ ഭര്‍ത്താവാക്കി മാറ്റുന്നുവെന്നാണു സര്‍വെയുടെ കണ്ടെത്തല്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിന്റെ സൂപ്പര്‍താരങ്ങളെക്കുറിച്ചുള്ള പഠനത്തിലും ഇതുപോലൊരു കണ്ടെത്തലുണ്ടായിരുന്നു. മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍താരമായ മോഹന്‍ലാലിന് ശ്രീകൃഷ്ണന്റെ പരിവേഷമാണ് പ്രേക്ഷകര്‍ക്കിടയിലുള്ളതെങ്കില്‍ മമ്മൂട്ടിയെ അവര്‍ ശ്രീരാമനോടാണ് ഉപമിയ്ക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല