അഭിനയ ശേഷി മാത്രമല്ല, തനിക്ക് ‘വിശാലമായ’ ഒരു ഹൃദയവുമുണ്ടെന്ന് തെളിയിക്കുകയാണ് നടന് മമ്മൂട്ടി. സിനിമയില്‍ പാവങ്ങളെ സഹായിക്കുകയും, പാവപ്പെട്ടവന് വേണ്ടി പൊരുതുകയും ചെയ്യുന്ന പല റോളുകളും അഭിനയിച്ചു തീര്‍ത്തിട്ടുണ്ട് മമ്മൂക്ക. എന്നാലിപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും പാവങ്ങളെ സഹായിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കയാണ് ഈ സൂപ്പര്‍ സ്റ്റാര്‍.
നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യമായി ഹൃദശസ്ത്രക്രിയ നടത്തിക്കൊടുക്കുന്ന സംഘടനയുടെ ചെയര്‍മാനാണ് മമ്മൂട്ടി. പാവങ്ങളെ സഹായിക്കാനായി ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വഴി കാംപെയിന് തുടക്കം കുറിച്ചുകഴിഞ്ഞ ഈ താരം, സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഫെയ്സ്ബുക്ക് ട്വിറ്റര്‍ എന്നിവയിലൂടെ തന്റെ പാവങ്ങളെ സഹായിക്കാന്‍ അഭ്യര്‍ഥിക്കുകയാണ് ചെയ്യുന്നത്.
ഹൃദസ്പര്ശം എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ലക്ഷക്കണക്കിനാളുകളാണ് ഇപ്പോള്‍ പണം നല്‍കുന്നത്. ട്വിറ്ററിലൂടെ ആഹ്വാനം ചെയ്ത അതേ ദിവസം 100 പേരുടെ ഓപ്പറേഷന് നടത്താനുള്ള പണം അബുദാബിയില്‍ നിന്നും ലഭിച്ചു കഴിഞ്ഞു.
‘തങ്ങളുടെ കുട്ടികളുടെ ഓപ്പറേഷന് നടത്താന്‍ കഴിയാതെ വിഷമിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അതുകൊണ്ടാണ് അവര്‍ നമ്മളില്‍ വിശ്വാസമര്‍പ്പിക്കുന്നത്. അവരെ സഹായിക്കാനുള്ള ഒരവസരമാണ് ദൈവം നമുക്ക് തന്നിട്ടുള്ളത്’. മമ്മൂട്ടി ട്വീറ്റ് ചെയ്യുന്നു..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല