ഏറെക്കാലമായി തുടരുന്ന മമ്മൂട്ടി-ശീതസമരത്തിന് വിരാമമായോ? കഴിഞ്ഞ ദിവസം എറണാകുളത്തുള്ള മമ്മൂട്ടിയുടെ വീട്ടില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയതോടെയാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നത്. വാര്‍ത്ത ശരിയാണെങ്കില്‍ പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന മോളിവുഡിന് സന്തോഷമേകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഷാജി കൈലാസ്, രണ്‍ജിപണിക്കര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റോ ജോസഫ് എന്നിവരോടൊപ്പമാണ് സുരേഷ് ഗോപി മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിക്കാനിരുന്ന കിങ് കമ്മീഷണറിന്റെ അണിയറയിലെ പ്രധാനികളാണ് ഇവരെല്ലാം.
താരപ്പിണക്കം മൂലം അനന്തമായി നീണ്ടു പോയ പ്രൊജക്ട് അടുത്തിടെ ഉപേക്ഷിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി കിങിന്റെ രണ്ടാം ഭാഗമൊരുക്കാന്‍ ഷാജി കൈലാസ് ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ടായി.
സൗഹൃദസന്ദര്‍ശനത്തോടെ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ശീതസമരം തീര്‍ന്നുവെന്നാണ് സിനിമാവൃത്തങ്ങളിലുള്ള സംസാരം. അതേ സമയം പുതിയ സാഹചര്യത്തില്‍ കിങ് കമ്മീഷണര്‍ വീണ്ടും തുടങ്ങുമോയെന്ന കാര്യം വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല