ലണ്ടന്‍: മയക്കുമരുന്നിനടിമയായവരുടെ ചികിത്സയ്ക്കും ബെനഫിറ്റ് ഇനത്തിലുമായി വര്‍ഷം 3.6ബില്യണ്‍ പൗണ്ട് ചിലവാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മയക്കമരുന്ന് അടിമകളോടുള്ള അധികൃതരുടെ സമീപനത്തില്‍ മാറ്റവരുത്താനും, അവര്‍ക്ക് ചികിത്സനല്‍കാനും പദ്ധതി തയ്യാറാക്കിയത് ജസ്റ്റിസ് സെക്രട്ടറി കെന്നത്ത് ക്ലാര്‍ക്ക് ആയിരുന്നു. എന്നാല്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍പരാജയപ്പെടുകയായിരുന്നെന്നും ദ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കാരണം പുനരധിവാസം നടത്തുന്ന സ്ഥാപനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
മയക്കമരുന്നടിമകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നല്ല ശ്രദ്ധ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനം നല്‍കുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടു. മയക്കുമരുന്ന് പ്രശ്‌നം പരിഹരിക്കാന്‍ ആദ്യം വേണ്ടത് യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് തിരിച്ചറിയുകയാണ്. ഈ പദ്ധതിയിലുണ്ടായിട്ടുള്ള ഒരേയൊരു വിജയം എന്ന് പറയുന്നത് ആറ് മാസം വരെ മയക്കമരുന്ന് വര്‍ജ്ജിച്ച ഒരു കേസാണ്.
മയക്കുമരുന്നടിമകള്‍ക്ക് മെത്തഡോണ്‍ കുറിച്ച് നല്‍കുന്നത് അവരുടെ രോഗം ഭേദമാകുന്നതിന് സമയമെടുക്കാന്‍ കാരണമാകുമെന്ന് പ്രിസണ്‍സ് ആന്റ് അഡിക്ഷന്റെ ചെയര്‍വുമണ്‍ കാതി ഗിന്‍ജല്‍ പറയുന്നു. ഇത് മയക്കമരുന്നടിമകളുടെ പുനരധിവാസം ചിലവേറിയതാക്കുമെന്നും അവര്‍ വ്യക്തമാക്കി.
320,000 ഓളം വരുന്ന മയക്കുമരുന്ന് ഉപഭോക്താക്കളുടെ ചികിത്സയ്ക്കും ബെനഫിറ്റിനുമായി ഒരു വര്‍ഷം ചിലവാക്കുന്നത് 3.6ബില്യണ്‍ പൗണ്ടാണ്. ഇതില്‍ 1.7ബില്യണ്‍ ബെനഫിറ്റ് ഇനത്തിലാണ് നല്‍കുന്നത്. 730മില്യണ്‍ പൗണ്ട് ചിലവാക്കുന്നത് മെത്തഡോണ്‍ വാങ്ങാനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല