
മെക്സികൊയിലെ മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ ടെക്നോളജിയുടെ കാര്യത്തിലും വളരെയേറെ മുന്നോട്ടുപോയതയാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഞായരാഴ്ച ഒരു കൊളംബിയയിലെ ഒരു നദിയില്‍ നിന്നും പിടിചെടുത്ത മുങ്ങിക്കപ്പല്‍ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. തലസ്ഥാനമായ ബോഗോടോയില്‍ നിന്നും 273 മൈല്‍ കിഴക്ക് പടിഞ്ഞാറായി നദിയില്‍ നിന്നുമാണ് ഇത് പിടിച്ചെടുത്തത്. ഫൈബര്‍ ഗ്ളാസ്സില്‍ നിര്‍മിച്ച ഇതില്‍ രണ്ടു ആള്‍ക്കും, ടണ്‍ കണക്കിന് മയക്കുമരുന്നും മറ്റു സാധനങ്ങളും സഞ്ചരിക്കാനും അത്യാധുനിക മുങ്ങിക്കപ്പലുകളോട് കിടപിടിക്കുന്ന നാവിഗേഷന്‍ സൌകര്യങ്ങളും ഉപരിതലത്തില്‍ നിന്നും ഒന്‍പതു മീറ്റര്‍ അടിയില്കൂടി അഞ്ഞൂറോളം കിലോമീറ്ററുകള്‍ താണ്ടി മെക്സികോയില്‍ എത്താനും കഴിയുമായിരുന്നു.
ഏതായാലും പുതിയ കണ്ടെത്തല്‍ മയക്കുമരുന്ന് കള്ളക്കടതിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അധികാരികളില്‍, അത്ഭുതവും ഞെട്ടലും ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് ഭൂമിക്കടിയില്‍ കൂടി കിലോമീട്ടരുകളോളം തുരങ്കങ്ങള്‍ ഉണ്ടാക്കിയായിരുന്നു കള്ളക്കടത്തും ആയുധക്കടത്തും, ആള്കടത്തും നടത്തിയിരുന്നത് . ഇത്തരത്തിലുള്ള നി രവധി തുരങ്കങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല