ലിബിയയില്‍ മരണംവരെ തുടരാനാണ് തന്റെ തീരുമാനമെന്ന് പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി.
ലിബിയയില്‍ നാറ്റോസേന ആക്രമണം ശക്തമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗദ്ദാഫിയുടെ സന്ദേശം ചാനലുകളിലൂടെ പുറത്തുവിട്ടത്.
നമ്മുടെ മുന്നില്‍ ഒരുവഴിമാത്രമേയുള്ളു. ജീവിതമായാലും മരണമായാലും അത് സ്വന്തം മണ്ണിലായിരിക്കണം. സ്‌ഫോടനങ്ങളെക്കാള്‍ ശബ്ദമുണ്ട് തങ്ങളുടെ ശബ്ദത്തിന്-അദ്ദേഹം അനുയായികളോടു പറഞ്ഞു. കീഴടങ്ങുന്നതിനേക്കാള്‍ അന്തസ് പൊരുതിമരിക്കുന്നതിനാണെന്നും വിദേശീയരാണ് രാജ്യം വിട്ടുപോകേണ്ടതെന്നും അദ്ദേഹം അനുയായികളെ ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല