സ്വന്തം ലേഖകന്‍: മരണത്തിന്റെ മണിമുഴക്കം വീണ്ടും, അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ നിവാസിയായ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ലണ്ടനിലെ ഈസ്റ്റ്ഹാം നിവാസിയായ മലയാളി വീട്ടമ്മ കമലാഭായി ശ്രീധരനാണ് യാത്രയായത്. കൊല്ലം കുണ്ടറ സ്വദേശിനിയായിരുന്നു കമലാഭായി.
നാട്ടില്‍ അവധിയാഘോഷിച്ച് മടങ്ങിവരാമെന്ന് യാത്ര പറഞ്ഞുപോയ കമലാഭായിയുടെ മരണവാര്‍ത്ത ആഘാതമായാണ് യുകെ മലയാളികള്‍ക്കുമേല്‍ പതിച്ചത്. ഈസ്റ്റ്ഹാം കാല്‍ഡണ്‍ റോഡിലാണ് കമലാഭായിയും ഭര്‍ത്താവ് ശ്രീധരനും മക്കളും താമസിച്ചിരുന്നത്. പരിസരവാസികള്‍ക്കെല്ലാം സുപരിചിതരായിരുന്നു കമലാഭായിയുടെ കുടുംബം.
കമലാഭായിയുടെ കുടുംബാംഗങ്ങളെല്ലാം നാട്ടിലായതിനാല്‍ സംസ്‌കാരം നാട്ടില്‍ തന്നെ നടത്താനാണ് സാധ്യതയെന്ന് അടുപ്പമുള്ളവര്‍ സൂചന നല്‍കി. ജയപാല്‍,ധനപാല്‍, ജയശ്രീ എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല