മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കന്നഡ നടി മരിയ സുസൈരാജ് ജയില്‍ മോചിതയായി. കേസില്‍ തെളിവു നശിപ്പിച്ചുവെന്നാണ് സുസൈരാജിനെതിരെയുള്ള കേസ്. ഈ കുറ്റത്തിന് മൂന്നുവര്‍ഷത്തെ തടവുശിക്ഷയാണ് മുംബൈയിലെ കോടതി ഇവര്‍ക്ക് വിധിച്ചത്.
വിചാരണ നടന്ന സമയത്ത് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ ശിക്ഷാവിധി വന്നതിന് തൊട്ടടുത്ത ദിവസം അവര്‍ പുറത്തിറങ്ങുകയായിരുന്നു. നീരജ് ഗ്രോവര്‍ വധക്കേസില്‍ മലയാളിയായ നാവിക സേന ഉദ്യോഗസ്ഥന്‍ എമില്‍ ജോറോം മാത്യുവിന് പത്തുവര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ടെലിവിഷന്‍ പ്രൊഡ്യൂസറായ നീരജ് ഗ്രോവര്‍ 2008 മെയിലാണ് വധിക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല