ന്യൂദല്‍ഹി: ഇന്ത്യന്‍ കായിക രംഗത്തിന് നാണക്കേടുണ്ടാക്കി വീണ്ടും മരുന്നടി വിവാദം. ഇന്ന് രണ്ട് വനിതാ അത്‌ലറ്റുകള്‍ കൂടി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു.
അശ്വിന്‍ അകുഞ്ചി, പ്രിയങ്ക പന്‍വര്‍ എന്നിവരാണ് മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 2010ലെ കോമണ്‍വെല്‍ത്ത്, ഏഷന്‍ ഗെയിംസുകളില്‍ ഗോള്‍ഡ് മെഡല്‍ നേടിയ താരമാണ് അശ്വിനി.
കഴിഞ്ഞ ദിവസം മൂന്ന് മലയാളി താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ വ്യക്തമായിരുന്നു. റിലേതാരങ്ങളായ സിനി ജോസ്, ടിയാന മേരി തോമസ്, ലോങ് ജംപ് താരം ഹരികൃഷ്ണന്‍ എന്നവരാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ 4×400 റിലേ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായിരുന്നു സിനി ജോസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല