ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രം ‘മര്‍ഡറി’ന്റെ രണ്ടാം ഭാഗം ‘മര്‍ഡര്‍ 2′ കോപ്പിയടിച്ചതാണെന്ന് ആരോപണം. 2008 ല്‍ പുറത്തിറങ്ങിയ ഭദി ചെയ്‌സര്‍’ എന്ന കൊറിയന്‍ ചിത്രത്തിന്റെ കോപ്പിയാണ് ഇതെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
മോഹിത് സൂരിയുടെ സംവിധാനം ചെയ്ത മര്‍ഡര്‍ 2വില്‍ ഇംമ്രാന്‍ ഹാഷ്മിയും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വെള്ളിയാഴ്ചയാണ് ചിത്രം റീലിസ് ചെയ്തത്.
ജാക്വിലിന്‍ ടോപ്‌ലെസ് ആയിട്ടുള്ള ചിത്രത്തിലെ ഒരു പോസ്റ്റര്‍ മറ്റൊരു കൊറിയന്‍ ചിത്രമായ ‘ബാഡ് ഗൈ’ (2001) യെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. നായികാനായകന്മാരായ ഇമ്രാന്‍ ഹാഷ്മിയുടെയും ജാക്വിലിന്റെയും ഗ്ലാമര്‍പ്രദര്‍ശനത്തോടെയുള്ള പോസ്റ്ററുകളിലൂടെ ചിത്രം ഇപ്പോള്‍ത്തത്തെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ മുകേഷ് ഭട്ട് കോപ്പിവാര്‍ത്തള്‍ നിഷേധിച്ചിട്ടുണ്ട്. സംഭവബഹുലമായ ഭനിതാരി കൊലക്കേസി’ന്റെ പ്രേരണയില്‍ നിന്നാണ് ചിത്രമുണ്ടായിരിക്കുന്നതെന്നാണ് ഭട്ട് അവകാശപ്പെടുന്നത്. ‘ദി ചെയ്‌സര്‍’ എന്ന സിനിമ താന്‍ കണ്ടിട്ടില്ലെന്നും ഭട്ട് അഭിപ്രായപ്പെടുന്നു. ആദ്യചിത്രമായ ‘മര്‍ഡറി’ല്‍ ഉണ്ടായിരുന്ന എല്ലാ ഘടകങ്ങളോടുംകൂടിത്തന്നെയാണ് രണ്ടാംഭാഗവും എത്തിയിരിക്കുന്നതെന്നാണ് ഭട്ട് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല