1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2017

മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സ് (ഇമ്മാനുവല്‍ നഗര്‍) ഓഗസ്റ്റ് 23ന് ആരംഭിച്ചു 27ന് സമാപിക്കും. ഫാമിലി കോണ്‍ഫറന്‍സ് (മാര്‍ മക്കാറിയോസ് നഗര്‍) ഓഗസ്റ്റ് 25ന് തുടങ്ങി 27ന് സമാപിക്കും. കുട്ടികള്‍ക്ക് വേണ്ടിയുള്ള കോണ്‍ഫറന്‍സ് ഓഗസ്റ്റ് 26 , 27 തീയതികളില്‍ (ഹോളി ഇന്നസെന്റ് നഗര്‍) നടക്കും. ഓഗസ്റ്റ് 25ന് ഔപചാരികമായ ഉത്ഘാടന സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. കോട്ടയം വൈദിക സെമിനാരി പ്രൊഫസറും എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനും ഡല്‍ഹി ഭദ്രാസനാധിപനുമായ ഡോ. യുഹാനോന്‍ മാര്‍ ഡിമിത്രിയോസ് മുഖ്യ പ്രഭാഷണം നടത്തും.

‘ദി റോയല്‍ ഹൈവേ’ ഞങ്ങള്‍ രാജപാതയില്‍ തന്നെ നടത്തും’ (സംഖ്യാ പുസ്തകം 20 : 17) എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. ആധുനിക കാലത്തെ ഓര്‍ത്തഡോക്‌സ് വിശ്വാസ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. സുജിത്ത് തോമസ് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) , ഫാ. സഖറിയാ നൈനാന്‍ (കോട്ടയം) ഭദ്രാസനം എന്നിവര്‍ ക്‌ളാസുകള്‍ നയിക്കും. ഭദ്രാസനത്തിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ ആദ്ധ്യാത്മികവും സാംസ്‌കാരികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

സന്ധി ക്‌ളാസുകളും, ഗ്രൂപ് ചര്‍ച്ചകളും, ഡിബേറ്റുകളും, ധ്യാനവും, വിവിധ കലാപരിപാടികളും കോണ്‍ഫറന്‍സിന്റെ ആകര്‍ഷകമാക്കുന്നു. ആധ്യാത്മിക ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്നതെന്നും അതിനാല്‍ ഈയവസരം എല്ലാ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.