ജോര്‍ജ് മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന എട്ടാമത് ഫാമിലി, യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു. വി. കുര്‍ബാനയിലും, ചര്‍ച്ചാ ക്ലാസുകളിലും, കലാപരിപാടികളിലും നിരവധിയാളുകള്‍ പങ്കെടുത്തു.
യോര്‍ക്കില്‍ വച്ച് നടന്ന എട്ടാമത് കോണ്‍ഫറന്‍സ് ആളുകളുടെ എണ്ണം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പരമാധ്യക്ഷന്‍ പരിശുദ്ധ കത്തോലിക്ക ബാവാ തിരുമേനിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടന്ന റാലിയില്‍ നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകയില്‍ നിന്നുള്ളവര്‍ പങ്കാളികളായി.
സമാപന സമ്മേളനത്തില്‍ ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. എക്ക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനും ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യൂഹോനോന്‍ മാര്‍ ഡിമിത്രിയോസ് ഉത്ഘാടനം ചെയ്തു.
ഫാ. സഖറിയാ നൈനാന്‍ (കോട്ടയം), ഫാ. സുജിത്ത് തോമസ് (അമേരിക്ക), ഫാ. ഹാപ്പി ജേക്കബ്, ഫാ. വര്‍ഗീസ് ജോണ്‍, ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്, ഫാ. അനൂപ് എം, എബ്രഹാം, ഡോ. ദിലീപ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്കാ ബാവാ തിരുമേനിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഭക്തിപ്രമേയം ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് വേണ്ടി ഫാ. എബ്രഹാം ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ് അവതരിപ്പിച്ചു.
ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. ടി. ജോര്‍ജ്, ഫാ. മാത്യൂസ് കുര്യാക്കോസ്, സഭാ മാനേജിങ് കമ്മിറ്റിയംഗം രാജന്‍ ഫിലിപ്പ്, അല്‍മായ കൗണ്‍സില്‍ അംഗങ്ങളായ സോജി ടി. മാത്യു, ജോര്‍ജ് മാത്യു, അലക്‌സ് ഏബ്രാഹാം, ഡോ. ദീപ സാറാ ജോസഫ്, വിത്സണ്‍ ജോര്‍ജ്, ജോസ് ജേക്കബ്, റോയിസി ജോര്‍ജ്, മേരി വിത്സണ്‍, റെജി തോമസ്, ഡോ. ദിലീപ് ജേക്കബ്, സുനില്‍ ജോര്‍ജ് എന്നിവര്‍ റാലിക്കും കോണ്‍ഫറന്‍സിനും നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല