ജോണ്‍ മാത്യൂസ്: മലങ്കര കത്തോലിക്ക സഭയുടെ ആത്മീയ വളര്‍ച്ച ത്വരിതമാക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യ ദേവാലയം യുകെ കേന്ദ്രമാക്കി ലണ്ടനില്‍,സഭ യൂറോപ്പില്‍ സന്തോഷ നിറവില്‍. മലങ്കര കത്തോലിക്ക സഭയുടെ ആത്മീയ വളര്‍ച്ച ത്വരിതമാക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യ ദേവാലയം യുകെ കേന്ദ്രമാക്കി ലണ്ടനില്‍ ലഭിച്ചിരിക്കുന്നു.ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ കീഴിലുള്ള ലണ്ടനിലെ ബ്രന്റ് വുഡ് രൂപതയും മലങ്കര കത്തോലിക്കാ സഭയ്ക്ക് വേണ്ടി സ്പെഷ്യല്‍ പാസ്റ്ററും കോഡിനേറ്ററുമായ ഫാ ദാനിയേല്‍ കുളങ്ങരയും ധാരണാപത്രത്തില്‍ ഒപ്പിടുകയും ചെയ്തു.ഈസ്റ്റ് ലണ്ടനിലുള്ള സെന്റ് ആന്‍സ് പള്ളിയില്‍ സഭയ്ക്ക് ലഭിച്ച ദേവാലയം.
ഇപ്പോള്‍ മലങ്കര കത്തോലിക്കാ സഭയ്ക്ക് യുകെ അയര്‍ലാന്‍ഡ് കേന്ദ്രങ്ങളും സ്വന്തമായി ഒരു ദേവാലയവുമായി മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറോന് മാര്‍ ബസോലിയോസ് കര്‍ദ്ദിനാള്‍ ക്ലിമിസ് ബാവയുടേയും യൂറോപ്പിന്റെ മുന്‍ അപ്പസ്തോലിക സന്ദര്‍ശകനുമായിരുന്ന ജോസഫ് മാര്‍ തോമസ്,തോമസ് മാര്‍ യൗസോബിയോസ് മെത്രോപ്പോലിത്തമാരുടെ നിര്‍ദ്ദേശങ്ങളുടെയും നേതൃത്വത്തിന്റേയും പ്രതിഫലനം കൂടിയാണ് സഭയ്ക്ക് ലഭിച്ച ദേവാലയം.ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് ഫാ ദാനിയേല്‍ കുളങ്ങരയാണ്.
മലങ്കര കത്തോലിക്കാ സഭയ്ക്ക് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ അധിവസിക്കുന്ന രാജ്യം എന്ന രീതിയിലും യുവജനങ്ങള്‍ കുടുംബങ്ങളായി താമസിക്കുന്ന രാജ്യം എന്ന നിലയിലും ഇംഗ്ലണ്ട് മലങ്കര കത്തോലിക്കാ സഭയ്ക്ക് വളരെ അധികം പ്രതീക്ഷ നല്കുന്നു.
ബ്രന്റ് വുഡ് രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ വില്യം അലന് പിതാവിന്റേയും രൂപതയുടെ മുന്‍ വികാരി ജനറലായിരുന്ന വന്ദ്യ മോണ്‍ സിഞ്ഞോര് ജോണ്‍ അര്‍മിറ്റേജ്,രൂപതയുടെ ഇപ്പോഴത്തെ വികാരി ജനറല്‍ മോണ്‍ കെവിന് നിര്‍ലോഭമായ പിന്തുണയും കുടിയേറ്റ മലങ്കര കത്തോലിക്കാ സഭയുടെ കൂട്ടായ്മയും പ്രവര്‍ത്തനവും ഈ ദേവാലയം ലഭിക്കുന്നതിന് സഹായമായി.
പുതിയ ദേവാലയത്തില്‍ ഒരേ സമയം 200 പേര്‍ക്ക് ആരാധനയില്‍ പങ്കെടുക്കാം.ദേവാലയത്തോടു ചേര്‍ന്നുള്ള ഹാളില്‍ അത്രയും ആളുകളെ ഉള്‍ക്കൊള്ളാനും സാധിക്കും.നല്ല പാര്‍ക്കിങ് സൗകര്യവും ദേവാലയത്തോട് ചേര്‍ന്നുണ്ട് .യൂറോപ്പിലെ വിവിധ മിഷനുകളുടെ ഏകീകരണത്തിനായി 1932ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ദൈവദാസന്മാര് ഈവനിയോസ് പിതാവിന്റെ നാമത്തിലാണ് ഈ സെന്റര്‍ അറിയപ്പെടുക.
ദൈവാലയത്തിന്റെ ദൈനംദിന നടത്തിപ്പുകള്‍ ഈസ്റ്റ്ലണ്ടനിലുള്ള ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലും സമീപ കൂട്ടായ്മകളായ സൗത്ത് ക്രോയ്ഡോണ്‍,വെസ്റ്റ് ലണ്ടന്‍,അഷ്ഫോര്‍ഡ് കെന്റ്,ലൂട്ടന്‍,സൗത്താംപ്റ്റണ്‍ എന്നി മിഷന് ഭാരവാഹികളും ചേര്‍ന്നുള്ള കമ്മറ്റിയും നടത്തിപ്പോരുന്നു.പുതിയ ദേവാലയത്തില്‍ മലങ്കര ആരാധന ക്രമത്തിലുള്ള അള്‍ത്താര,ദേവാലയ മറ,വിളക്കുകള്‍ എന്നിവയും ഹാളിന്റെഅറ്റകുറ്റപണികളും തീര്‍ന്നു
സഭാമക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനങ്ങളും പങ്കാളിത്തവും ദൈവത്തിന്റെ അത്ഭുതകരമായ വഴിനടത്തലിന്റെ അടയാളമായി കാണാവുന്നതാണ്.ഈ ദേവാലയ ലഭ്യതയിലൂടെ മലങ്കര സഭയുടെ പൈതൃകവും പാരമ്പര്യവും ആരാധന വശിഷ്ടവും സഭയുടെ പിന്‍തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാനും സാധിക്കും.
ഈ ദേവാലയ ലഭ്യതയിലൂടെ യൂറോപ്പിലെ മലങ്കര കത്തോലിക്ക സഭയുടെ കാനോനിക സംവിധാനം യൂറോപ്പിലാകമാനം ഉറപ്പിക്കാനും അനുപാലനഭരണ സംവിധാനങ്ങള്‍ വേഗത്തില്‍ ക്രമീകരിക്കാനും കഴിയുമെന്ന് നിരീക്ഷിക്കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല