‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്‌കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന്‍ ചെയ്തുപോരുന്നത്. വിദേശത്ത് ഗള്‍ഫ് മേഖലയിലും യു.കെ., അയര്‍ലണ്ട്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യു.എസ്. തുടങ്ങിയ പ്രദേശങ്ങളിലും മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
യു.കെ.യിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ രൂപീകരിക്കുകയാണ്. 2017 സെപ്തംബര്‍ 22 ന് ലണ്ടനില്‍ എം.എ.യു.കെ. ആഡിറ്റോറിയത്തില്‍വച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരികകാര്യ വകുപ്പുമന്ത്രി ശ്രീ. എ.കെ. ബാലന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 2017 സെപ്തംബര്‍ 24 ന് കെന്റില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ കെന്റ് മേഖലയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.
പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് (ഡയറക്ടര്‍)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല