മാര്‍ച്ച് 24-ാം തിയ്യതി വേള്‍ഡ് അസംബ്ലിയില്‍ കാര്‍ഡിഫില്‍ സെന്റ് ജോസഫ് പ്രൈമറി സ്‌കൂളിലെ 12 മലയാളികുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച ഇന്ത്യന്‍ ഡാന്‍സ് (ബോളിവുഡ്) എല്ലാവരും അഭിനന്ദനത്തിന് പാത്രമായി.
വേള്‍ഡിലെ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷിക ആഘോഷ പരിപാടിയിലാണ് സെന്റ് ജോസഫ് പ്രൈമറി സ്‌കൂള്‍ കാര്‍ഡിഫിനെ പ്രതിനിധീകരിച്ച് നമ്മുടെ കുട്ടികളുടെ ഡാന്‍സ് അരങ്ങേറിയത്. പരിപാടികള്‍ ആസ്വദിച്ച വേള്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍, അസംബ്ലി മെംമ്പേഴ്‌സ്, ബിഷപ്പ് തുടങ്ങിയ പ്രമുഖര്‍ നമ്മുടെ കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് പ്രത്യേകമായി അഭിനന്ദിച്ച് സംസാരിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോര്‍പ്പസ് ക്രിസ്റ്റി ഹൈസ്‌കൂള്‍ കാര്‍ഡിഫ് ഡാന്‍സ് ഫെസ്റ്റിവലിലും, സെന്റ് ജോസഫ് സ്‌കൂളിലും ഇതേ ഡാന്‍സ് അവതരിപ്പിച്ച എല്ലാവരുടെയും കൈയ്യടിനേടി. കുട്ടികളുടെ പ്രകടനം കണ്ട് മതിപ്പാര്‍ന്ന കത്തേയിസ് ഹൈസ്‌കൂള്‍ കാര്‍ഡിഫ് തുടങ്ങി മറ്റ് പല സമീപ സ്‌കൂളുകളും ഇവരുടെ ഡാന്‍സ് അവരവരുടെ സ്‌കൂളുകളില്‍ അവതരിപ്പിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
പങ്കെടുത്ത കുട്ടികള്‍ സാനിയ, റിയോണ, ദിയ, ഏഞ്ചല്‍, ജിയ, നേഹ, അലന്‍, ഗില്‍ബര്‍ട്ട്, നിഖില്‍, കെവിന്‍, ലക്ഷ്മി, ജയ്മി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല