നിലവിലെ മാര്‍ക്കെറ്റില്‍ സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡിലാണ്..വാങ്ങാനെന്നതു പോലെ സ്വര്‍ണം വിറ്റാലും നല്ലൊരു തുക സ്വന്തമാക്കാം.ഇത്തിരി പൊന്നു കൊടുത്താല്‍ ഒത്തിരി പണം കിട്ടും.പേരിനു പോലും സ്വര്‍ണം ധരിക്കാന്‍
മടിക്കുന്നവരാണ് ഇംഗ്ലീഷുകാര്‍. അത് കൊണ്ട് തന്നെയാണ് സ്വര്‍ണ ഭ്രമം കൂടുതലുള്ള ഏഷ്യന്‍ വംശജരെ മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്.ബ്രിട്ടനിലെ പ്രൊഫഷണല്‍ മോഷ്ട്ടാക്കളുടെ ഈ നീക്കം ശരി വയ്ക്കുന്നതാണ്
അടുത്ത കാലത്ത് മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചു ഉയര്‍ന്നു കേള്‍ക്കുന്ന മോഷണ വാര്‍ത്തകള്‍ .
ഞായറാഴ്ച (12th dec) വാര്‍വിക്കില്‍ സംഭവിച്ചത് മലയാളികള്‍ മോഷണത്തിന് ഇരയാവുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് . കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് 90 മൈല്‍ അകലെയുള്ള ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. ഞായറാഴ്ച ഉച്ചയോടെ യാത്രതിരിച്ച കുടുംബം പിറ്റേന്ന് വെളുപ്പിന് ഒരുമണിക്ക് ശേഷം തിരിച്ചെത്തിയത്തമായിരുന്നു മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്.
വണ്ടി നിര്‍ത്തിയപ്പോള്‍ തന്നെ ഗാര്‍ഡന്‍ ഗെയിറ്റ് തുറന്നുകിടക്കുന്നത് ഗൃഹനാഥന്‍റെ ശ്രദ്ധയില്‍ പെട്ട്.പന്തികേട് മനസിലാക്കിയ അദ്ദേഹം വീട് തുറന്നു നടത്തിയ പരിശോധനയില്‍ മോഷണ വിവരം വ്യക്തമായി.വീട്ടിലെ എല്ലാ അലമാരകളും കള്ളന്മാര്‍ വാരി വലിച്ച് പരിശോധിച്ചിരുന്നു. ചെറിയ അളവില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മാത്രം അടിച്ചുമാറ്റിയ മോഷ്ടാക്കള്‍ ടി.വി, സി ഡി പ്ലെയര്‍, വാച്ച്, ലാപ്‌ടോപ്പുകള്‍ , ഡെസ്‌കോ ടോപ് കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, കാറിന്റെ താക്കോല്‍, പാസ്‌പോര്‍ട്ട് രേഖകള്‍ എന്നിവ തൊട്ടു നോക്കിയത് പോലുമില്ല.
യഥാര്‍ത്ഥ സ്വര്‍ണത്തിനൊപ്പം സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങള്‍ മോഷ്ട്ടാക്കള്‍ തൊട്ടില്ല എന്നത് ഇവരുടെ കൈവശം സ്വര്‍ണം തിരിച്ചറിയാന്‍ ഉള്ള ഉപകരണങ്ങള്‍ഉണ്ടായിരുന്നു എന്നാണ് വെളിവാക്കുനത്.ഇതിനിടെ കള്ളന്മാര്‍ സ്മോക് അലാം ബാറ്ററിയും ഊരി മാറ്റിയിരുന്നു.എന്തായാലും നാട്ടിലുള്ള സ്വര്‍ണം മുഴുവനും ഇവിടെ കൊണ്ടു വന്ന് സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക ! മോഷ്ട്ടാക്കള്‍ നിങ്ങളെയും ലക്ഷ്യമിട്ടെക്കാം !
നിലവിലെ മാര്‍ക്കെറ്റില്‍ സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡിലാണ്..വാങ്ങാനെന്നതു പോലെ സ്വര്‍ണം വിറ്റാലും നല്ലൊരു തുക സ്വന്തമാക്കാം.ഇത്തിരി പൊന്നു കൊടുത്താല്‍ ഒത്തിരി പണം കിട്ടും.പേരിനു പോലും സ്വര്‍ണം ധരിക്കാന്‍ മടിക്കുന്നവരാണ് ഇംഗ്ലീഷുകാര്‍. അത് കൊണ്ട് തന്നെയാണ് സ്വര്‍ണ ഭ്രമം കൂടുതലുള്ള ഏഷ്യന്‍ വംശജരെ മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്.ബ്രിട്ടനിലെ പ്രൊഫഷണല്‍ മോഷ്ട്ടാക്കളുടെ ഈ നീക്കം ശരി വയ്ക്കുന്നതാണ് അടുത്ത കാലത്ത് മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചു ഉയര്‍ന്നു കേള്‍ക്കുന്ന മോഷണ വാര്‍ത്തകള്‍ . ഞായറാഴ്ച (12th dec) വാര്‍വിക്കില്‍ സംഭവിച്ചത് മലയാളികള്‍ മോഷണത്തിന് ഇരയാവുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് . കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് 90 മൈല്‍ അകലെയുള്ള ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. ഞായറാഴ്ച ഉച്ചയോടെ യാത്രതിരിച്ച കുടുംബം പിറ്റേന്ന് വെളുപ്പിന് ഒരുമണിക്ക് ശേഷം തിരിച്ചെത്തിയത്തമായിരുന്നു മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. വണ്ടി നിര്‍ത്തിയപ്പോള്‍ തന്നെ ഗാര്‍ഡന്‍ ഗെയിറ്റ് തുറന്നുകിടക്കുന്നത് ഗൃഹനാഥന്‍റെ ശ്രദ്ധയില്‍ പെട്ട്.പന്തികേട് മനസിലാക്കിയ അദ്ദേഹം വീട് തുറന്നു നടത്തിയ പരിശോധനയില്‍ മോഷണ വിവരം വ്യക്തമായി.വീട്ടിലെ എല്ലാ അലമാരകളും കള്ളന്മാര്‍ വാരി വലിച്ച് പരിശോധിച്ചിരുന്നു. ചെറിയ അളവില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മാത്രം അടിച്ചുമാറ്റിയ മോഷ്ടാക്കള്‍ ടി.വി, സി ഡി പ്ലെയര്‍, വാച്ച്, ലാപ്‌ടോപ്പുകള്‍ , ഡെസ്‌കോ ടോപ് കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, കാറിന്റെ താക്കോല്‍, പാസ്‌പോര്‍ട്ട് രേഖകള്‍ എന്നിവ തൊട്ടു നോക്കിയത് പോലുമില്ല. യഥാര്‍ത്ഥ സ്വര്‍ണത്തിനൊപ്പം സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങള്‍ മോഷ്ട്ടാക്കള്‍ തൊട്ടില്ല എന്നത് ഇവരുടെ കൈവശം സ്വര്‍ണം തിരിച്ചറിയാന്‍ ഉള്ള ഉപകരണങ്ങള്‍ഉണ്ടായിരുന്നു എന്നാണ് വെളിവാക്കുനത്.ഇതിനിടെ കള്ളന്മാര്‍ സ്മോക് അലാം ബാറ്ററിയും ഊരി മാറ്റിയിരുന്നു.എന്തായാലും നാട്ടിലുള്ള സ്വര്‍ണം മുഴുവനും ഇവിടെ കൊണ്ടു വന്ന് സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക ! മോഷ്ട്ടാക്കള്‍ നിങ്ങളെയും ലക്ഷ്യമിട്ടെക്കാം !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല