മലയാളികളുടെ മനസില്‍ ഇപ്പോഴും പാദസരങ്ങള്‍ കിലുങ്ങുന്നു. ആകാശവാണി നടത്തിയ മത്സരത്തിലാണ് മലയാളികളുടെ മനസില്‍ ഇപ്പോഴും ആയിരം പാദസരങ്ങള്‍ കിലുങ്ങുന്നതായി കണ്ടെത്തിയത്. മലയാളികള്‍ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച ഗാനങ്ങള്‍ കണ്ടെത്താന്‍ ആകാശവാണി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് പഴയകാല ഹിറ്റ് ഗാനങ്ങളിലൊന്നായ ആയിരം പാദസരങ്ങള്‍ കിലുങ്ങിയെന്ന ഗാനമാണ്.
മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ അറുപതോളം ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ മത്സരത്തിലാണ് നദി എന്ന ചിത്രത്തിലെ ഗാനത്തിന് അവാര്‍ഡ് ലഭിച്ചത്. മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമായി തിരഞ്ഞെടുത്തത് ചെമ്മീനാണ്.
ആദ്യത്തെ പന്ത്രണ്ട് സ്ഥാനങ്ങളില്‍ എത്തിയ പാട്ടുകള്‍ ഇവയാണ്
ഒന്ന്- ആയിരം പാദസരങ്ങള്‍ കിലുങ്ങി
രണ്ട്- ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
മൂന്ന്- മാനസമൈനേ വരൂ
നാല്- ആത്മവിദ്യാലയമേ
അഞ്ച്- സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍
ആറ്- താമസമെന്തേ വരുവാന്‍
ഏഴ്- ചക്രവര്‍ത്തിനി
എട്ട്- കണ്ണീര്‍ പൂവിന്റെ
ഒന്‍പത്- അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം
പത്ത്- പെരിയാറെ, പെരിയാറെ
പതിനൊന്ന്- ഹൃദയസരസിലെ
പന്ത്രണ്ട്- സൂര്യകിരീടം വീണുടഞ്ഞു
ആദ്യത്തെ പന്ത്രണ്ട് ചലച്ചിത്രങ്ങള്‍ ഇവയാണ്
ഒന്ന്- ചെമ്മീന്‍
രണ്ട്- നദി
മൂന്ന്- കേരള വര്‍മ്മ പഴശ്ശിരാജ
നാല്- മണിച്ചിത്രത്താഴ്
അഞ്ച്- കിരീടം
ആറ്- നന്ദനം
ഏഴ്- ഭാര്യ
എട്ട്- അമരം
ഒന്‍പത്- ഒരു വടക്കന്‍ വീരഗാഥ
പത്ത്- ഓടയില്‍നിന്ന്
പതിനൊന്ന്- ചിത്രം
പന്ത്രണ്ട്- നീലക്കുയില്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല