ഒരു മഹത്തായ മാറ്റത്തിനു തുടക്കം കുറിച്ച് കൊണ്ട് കെറ്ററിംഗിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികളെ ഒരുമിച്ചു ചേര്‍ത്തു രൂപം കൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗ് MAK ഉത്ഘാടനവും ഓണാഘോഷവും ഈ വരുന്ന സെപ്റ്റംബര്‍ 16ന് രാവിലെ 10.30ന് കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടത്തപെടുന്നതാണ്.
എണ്‍പതുകളിലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിനെ കീഴടക്കിയ സിനിമാതാരം ശങ്കര്‍ ഉത്ഘാടനം നിര്‍വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ കെറ്ററിംഗ് മേയര്‍, കൗണ്‍സിലര്‍ സ്‌കോട്ട് എഡേര്‍ഡ് , ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടെഷന്‍ സെക്രട്ടറി സൈമി ജോര്‍ജ് ( KCWA പ്രസിഡന്റ് ) എന്നിവര്‍ വിശിഷ്ട അതിഥികളായിരിക്കും.
GCSE പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനുള്ള അനുമോദനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഒപ്പം ഫാഷന്‍ SHOW (Ramp Walking ) മോഹിനിയാട്ടം, വള്ളംകളി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വിഭവ സമൃദ്ധമായ ഓണസദ്യയും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. അന്നേദിവസം ചുമതലയേല്‍ക്കുന്ന MAK ന്റെ സാരഥികളെ പരിചയപ്പെടുത്തുന്നു. എല്ലാവരെയും ഈയൊരു സുദിനത്തിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല