Byju Mani: മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്ന്റ് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും ഈ വരുന്ന ശനിയാഴ്ച, 5TH JANUARY, 2019, from 3 pm to 10 pm ( Portchester Communtiy School Hall, White Hart Lane, Porchester, PO16 9BD) വെച്ച് വൈവിധ്യമാര്‍ന്ന കാര്യപരിപാടികളോടെ ആഘോഷിക്കുന്നു .ഈ ആഘോഷങ്ങളെ തികച്ചും ആകര്‍ഷകമാക്കുന്നതിനായി പ്രശസ്ത ഗാനമേള ടീമായ London Rhythm ഓര്‍ക്കസ്ട്രയുടെ ഗാനമേളയും, രാജ്യാന്തര പ്രശസ്തനായ കലാകാരന്റ് ബെല്ലിഡാന്‍സും ഉണ്ടായിരിക്കുന്നതാണ് .
അസോസിയേഷന്‍ അംഗങ്ങള്‍ അവതതരിപ്പിക്കുന്ന വ്യത്യസ്തമായ കലാപരിപാടികളാല്‍ നിറഞ്ഞതായിരിക്കും ഈ ദശാബ്ദി ആഘോഷങ്ങള്‍.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വ്യത്യസ്ത കാലയളവില്‍ അസോസിയേഷനു വേണ്ടി നിസ്വാര്‍ത്ഥമായി, അക്ഷിണമായി പ്രവര്‍ത്തിച്ചു, ഇന്ന് 165 ല്‍ പരം കുടുംബാംഗങ്ങളോടു കൂടിയ കെട്ടുറപ്പുള്ളതും സുശക്തവും പ്രവര്‍ത്തനക്ഷമവുമായ ഒരു സംഘടനയായി നമ്മുടെ അസോസിയേഷനെ മാറ്റിയ കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും ഈ അവസരത്തില്‍ ആദരിക്കുന്നു.വിവിധാ കാരണങ്ങളാല്‍ പോര്ടസ്മൗത്തില്‍ നിന്ന് മാറി താമസിക്കുന്ന പഴയ കമ്മിറ്റി അംഗങ്ങളെയും ,ഭാരവാഹികളെയും ഈ അവസരത്തില്‍ സഹര്‍ഷം സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യുന്നു .
ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന’ ദശാബ്ദി സ്മരണിക’ ഈ അവസരത്തില്‍ പ്രകാശനം ചെയുന്നതായിരിക്കും. ജാതിമത, രാഷ്ട്രീയ വത്യസമില്ലാതെ, എല്ലാവരും ഒരുമിച്ചു ചേര്‍ന്ന്, നമ്മുടെ ഹൃദയങ്ങളിലെ വറ്റാത്ത സ്‌നേഹത്തിന്റ പുനര്‍ജനിയായി ഈ ദശാബ്ദി ആഘോഷങ്ങളില്‍ നമുക്ക് പങ്കുചേരാം.
Byju Mani
General Secretary
Malayali Association of Portsmouth (MAP)
Email: contact@portsmouthmalayali.org
https://www.mapportsmouth.org
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല