1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2016

ജോര്‍ജ്ജ് തോമസ്: 1976 ല്‍ രൂപീകരിച്ച മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ (MAV) 40 ാം ഓണാഘോഷം സ്പ്രിംഗ് വെയില്‍ ടൗണ്‍ഹാളില്‍ സെപ്റ്റംബര്‍ മൂന്നാം തീയതി, പ്രാദേശിക കഴിവുകളെ ഉള്‍പ്പെടുത്തി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു. 40 ാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമാകുവാന്‍ എല്ലാവരെയും ആദരപൂര്‍വം ഞങ്ങള്‍ ക്ഷണിക്കുന്നു.

ഓണം ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ആണെങ്കിലും, എത്രയും പ്രഗല്‍ഭരായവരെ തിരയുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഒപ്പം പ്രതിഭാശാലികളായ അവരുടെ പ്രകടനങ്ങള്‍ തയ്യാറാക്കുന്നതിന് മതിയായ സമയം നല്‍കുവാനും ആഗ്രഹിക്കുന്നു. 510 മിനിറ്റ് ദൈര്‍ഘ്യമുള്ള താഴെപ്പറയുന്ന പരിപാടികള്‍ ക്ഷണിക്കുന്നു.
Classical, Semi classical, Folk Dance
Thiruvathirakali
Skits
Songs (Malayalam)
Any other ideas/suggestions for a performance
നല്ല പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തിഗത ഇനങ്ങളെക്കാള്‍ ഗ്രൂപ്പ് പ്രകടനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് (സമയപരിമിതിമൂലം)

താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 5 ന് മുമ്പായി ബന്ധപ്പെടുക: secretary@mavautsralia.com.au കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസക്തമായ ഓഡിയോ/വീഡിയോ ഫയലുകള്‍ ഉള്‍പ്പെടെ അയയ്ക്കുക. അല്ലെങ്കില്‍ SMS: സുനിത (0422 710 415) / ശ്രുതി ( 0450 421 355) / ജെറി (0468 885 054) / ജിബിന്‍ (0433 297 727)

അംഗങ്ങളുടെ തുടര്‍ച്ചയായ പങ്കാളിത്വത്തിനും പിന്തുണയ്ക്കും, എം എ വി ഓണം കണ്‍വീനര്‍ സുനിത സൂസന്‍ നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.