ഒരു മഹത്തായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെറ്ററിങ്ങും പരിസര പ്രദേശങ്ങളിലെ മലയാളികളെ ഒന്നിച്ചു ചേര്‍ത്തു ‘മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ്’ (MAK)എന്ന പേരില്‍ രൂപം കൊണ്ട സംഘടന പുത്തന്‍ മാറ്റത്തിന്റെ കാഹളം മുഴക്കി ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുവാന്‍ തയ്യാറാവുന്നു. സംഘടനയ്ക്ക് വളരെ നല്ല പ്രതികരണമാണ് ജനങ്ങളുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കെടാവിളക്കായി മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ കെറ്ററിങ്ങിലെ ഈ കൂട്ടായ്മ്മ ഒരു മാറ്റാം തന്നെ മലയാള സമൂഹത്തിനു കൊണ്ടുവരും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഈ വരുന്ന സെപ്റ്റംബര്‍ 16 നു ശനിയാഴ്ച രാവിലെ 10മുതല്‍ കെറ്ററിങ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ്ബ് (KGH)ഹാളില്‍ വെച്ച് ഔപചാരികമായി ഈ സംഘടന ഉത്ഘാടനം ചെയ്തു ഊര്‍ജ്ജസ്വലരായ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുകയാണ്. ഉത്ഘാടനത്തിന് പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതായിരിക്കും. ഈ കൂട്ടയ്മ്മായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാനും ഇതില്‍ ചേരുവാനും, ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനും എല്ലാ സുഹൂര്‍ത്തുക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
MAK യുടെ പ്രഥമ സാരഥികളെ പരിചയപ്പെടുത്തുന്നു..
പ്രസിഡെന്റ് സുജിത് സ്‌കറിയ, ക്രോയിഡണ്‍ കാത്തലിക്ക് കമ്യൂണിറ്റി, നോര്‍ത്താംപ്റ്റന്‍ ചിലങ്ക അസ്സോസ്സിയേഷന്‍ എന്നിവയില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വൈസ് പ്രസിഡെന്റ് സക്കറിയ പുത്തന്‍കളം, യു കെ യിലെ അറിയപ്പെടുന്ന സ്വതന്ത്ര പത്ര പ്രവര്‍ത്തകന്‍ ,നീരുപകന്‍ ,ഗ്രന്ഥകാരന്‍ , സ്റ്റേജ് ഷോ സംവിധായകന്‍ , അദ്ധ്യാപകന്‍ ,നിലവില്‍ യു കെ കെ സി എ യുടെ ജോയിന്റ് സെക്രട്ടറി.
ജനറല്‍ സെക്രട്ടറി ഐറിസ് തോമസ്സ് , കലാസാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രവര്‍ത്തന പരിചയം, അറിയപ്പെടുന്ന ഗായിക
ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ സിജി ജോയ് , കലാ കായിക വേദികളില്‍ കഴിവ് തെളിയിച്ച് വിജയിച്ച വ്യക്തി.
ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ജിജി ഷെബി, മികച്ച സംഘാടക. കെറ്ററിങ് പള്ളി കൊയര്‍ ഗ്രൂപ്പിലെ പ്രധാന ഗായിക.
ട്രഷറര്‍ ബിജു നാലപ്പാട്ട് , കൊമേഴ്സ്സ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ബിജു, ദുബായില്‍ ടി ചോയിത്‌റാം ആന്‍ഡ് സന്‍സ്സ് കമ്പിനിയില്‍ ഓഡിറ്റ് അക്കൌണ്ട് വിഭാഗത്തില്‍ ജോലിചെയ്തിരുന്നു.
മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബെന്ധപ്പെടുക:
Sujith kettering: 07447613216, Biju Nalpat: 07900782351
പരിപാടി നടക്കുന്ന സ്ഥലം: Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല