പഠനം കഴിയും മുമ്പെ മകന് രണ്ട് ലക്ഷം രൂപ സമ്പാദിയ്ക്കുന്നുവെന്ന കാര്യമറിയുമ്പോള്‍ ഏത് അമ്മയും സന്തോഷിയ്ക്കും. തന്റെ ബാങ്ക് അക്കൗണ്ടിലാണ് മകന് പണമിടുന്നതെന്നറിയുമ്പോള് ആ അമ്മയുടെ സന്തോഷം ഇരട്ടിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
തിരുവനന്തപുരം സ്വദേശിയായ ഒരു വീട്ടമ്മയും അങ്ങനെ സന്തോഷിയ്ക്കേണ്ടതായിരുന്നു. 21കാരനായ മറൈന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി അമ്മയുടെ അക്കൗണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ചത് രണ്ടേകാല്‍ ലക്ഷത്തോളം രൂപയാണ്. എന്നാല്‍ മകന് പണം സമ്പാദിച്ചത് തന്റെ നഗ്നദൃശ്യങ്ങള്‍ വിറ്റുകൊണ്ടെന്നറിയുമ്പോള് എന്തായാരിക്കും അമ്മയുടെ അവസ്ഥ. കേരള പൊലീസിന്റെ സൈബര്‍ സെല്ലാണ് ഈ ഞെട്ടിയ്ക്കുന്ന വിവരം പുറത്തുകൊണ്ടുവന്നിരിയ്ക്കുന്നത്.
സ്വന്തം അമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ ലൈവായി കാണിയ്ക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു മകന് പണം സമ്പാദിച്ചിരുന്നത്. അമ്മയുടെ പേരില്‍ ഒരു പ്രമുഖ ചാറ്റ് റൂമില്‍ ലോഗിന്‍ ചെയ്ത യുവാവ് നൂറ് മുതല്‍ 1000 രൂപയ്ക്ക് വെബ്ക്യാമിലൂടെയുള്ള ലൈവ് നഗ്നദൃശ്യങ്ങളാണ് ഇടപാടുകാര്‍ക്ക് വാഗ്ദാനം ചെയ്തത്.
ഇടപാടുകാരെ ആകര്‍ഷിയ്ക്കാനായി ‘ഹോട്ട് ലേഡീസ് ഫ്രം കേരള’ എന്ന തലക്കെട്ടും നല്‍കിയിരുന്നു. വിശ്വാസ്യത വര്‍ദ്ധിപ്പിയ്ക്കാനായി തന്റെ ഫോണ്‍ നമ്പര്‍ പോലും യുവാവ് ചാറ്റ് റൂമില്‍ നല്‍കിയിരുന്നു. പക്ഷേ ഏതെങ്കിലും ഇടപാടുകാരന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നത് മറ്റൊരു കാര്യം. ചെറിയ നഗ്നദൃശ്യങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചതിന് ശേഷം ആദ്യ അടവായി 100-200 രൂപ അക്കൗണ്ടില്‍ നിക്ഷേപിയ്ക്കണമെന്ന് ആവശ്യപ്പെടും. ഇത് കിട്ടിയാലുടന്‍ യുവാവ് ചാറ്റ് റൂമില്‍ നിന്ന് ലോഗ് ഔട്ടാവുകയും ചെയ്യും.
ആരും പരാതി നല്കാനില്ലാത്തതിനാല് ഒരു വര്‍ഷത്തോളമായി ഈ പരിപാടി തുടര്‍ന്നുവരികയായിരുന്നു. അയല്സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതലും യുവാവിന്റെ കബളിപ്പിയ്ക്കലിന് ഇരയായത്. മാനക്കേട് ഓര്‍ത്ത് ആരും പരാതിപ്പെടാത്തതും ഇയാള്‍ക്ക് സൗകര്യമായി.
ലാപ്ടോപിന്റെ വെബ് ക്യാമറ ഉപയോഗിച്ചായിരുന്നു യുവാവ് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സൈബര്‍ സെല്ലിന് കഴിഞ്ഞദിവസം ലഭിച്ച അജ്ഞാത ഫോണ്‍ കോളാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്.
സ്വന്തം അക്കൗണ്ടില്‍ പണമിടാനായിരുന്നു യുവാവ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാലിത് പ്രശ്നമാകുമെന്ന് മുന്‍കൂട്ടിക്കണ്ട യുവാവ് അമ്മയോട് അടുത്തുള്ള ബാങ്കില്‍ ഒരു അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെടുകയും പണം അതില്‍ നിക്ഷേപിയ്ക്കുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല