സുജു ഡാനിയേല്‍: നീണ്ട ഏഴു വര്ഷമായി ചേരി തിരിഞ്ഞു രണ്ടായി പ്രവര്ത്തിച്ചു വന്ന വാട്‌ഫോട് മലയാളി സമാജവും വാട്ട്‌ഫോട് മലയാളി അസോസിയേഷനും ഇനി മുതല്‍ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനമായി.സമൂഹത്തിന്റെ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍
പ്രവ ര്ത്തിക്കുന്നവരുടെ കൂട്ടായ ചര്ച്ചയുടെ ഫലമായാണ് ഇരു സംഘടകളും യോജിച്ചു പ്രവര്ത്തിക്കുവാന്‍ അവസരമൊരുങ്ങിയത് .യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ ആക്ടിംഗ് പ്രസിഡന്റ് സണ്ണി പി മത്തായി,വാട്‌ഫോട്മലയാളി സമാജം ട്രെഷററും ചാരിറ്റി പ്രവര്‍ത്തന രെംഗത്ത് പരിചയ സമ്പന്നനായ ചാര്‍ടെഡ് അക്കൗണ്ടന്റ് ടോമി ജോസെഫ്,സീറോ മലബാര്‍ സഭ വെസ്റ്റ് മിനിസ്‌റെര്‍ സെക്രടറി ഇന്നസെന്റ് ജോണ്‍,വാട്ട്‌ഫോട് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ചാള്‍സ് മാണി ഓ ഐ സി സി ഭാരവാഹി സുജു.കെ.ദാനിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി കഴിഞ്ഞ ദിവസം ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പൊതുയോഗമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കികൊണ്ടുള്ള പുതിയ ചാരിറ്റി സംഘടനക്ക് രൂപംകൊടുത്തത്.അകാലത്തില്‍ വിട വാങ്ങിയ ബിന്‌സി ജോസുകുട്ടിയുടെ മരണവും വാട്‌ഫോടിലെ മലയാളി സമൂഹം ചാരിറ്റി പ്രവര്ത്തന രംഗത്തേക്ക് കടന്നു വരാന്‍ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. കേരള കമ്യൂണിറ്റി ഫൌണ്ടേഷന്‍(കെ സി എഫ് ) എന്ന് നാമകരണം ചെയ്ത സംഘടനക്ക് പ്രസിഡന്റ്,സെക്രട്ടറി തുടങ്ങിയ പതിവ് ശൈലിക്കു വിപരീതമായി നിരവധി മേഘലകളില്‍ കഴിവ് തെളിയിച്ച 12 അംഗങ്ങളെയാണ് ഡയറക്ടര്‍ ബൊഡിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.സണ്ണി പി മത്തായി,ഇന്നസെന്റ് ജോണ്‍,ടോമി ജോസെഫ്,ചാള്‍സ് മാണി,സുനില്‍ വാര്യര്‍,ഷിനോ കുര്യന്‍,മാത്യു സെബാസ്‌റ്യന്‍,സുജു.കെ.ദാനിയേല്‍,ഷിജു ജോണ്‍,സിബി തോമസ്,അനൂപ് ജോസെഫ്,സിബി ജോണ്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.
സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനൊപ്പം കായിക കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും കേരളത്തിന്റെ സംസ്‌കാരം പുതു തലമുറയിലേക്കു പകര്ന്നു നല്കുവാനുള്ള വിവിധ കര്മ്മ പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ചാരിറ്റി രെജിസ്‌ട്രെഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുദഗെതിയില്‍ നടന്നുവരികയാണ്.പരസ്പരം വിഘടിച്ചു നില്ക്കുന്ന മലയാളി സംഘടനകള്ക്ക് മാതൃകയായി മാറിയ കേരള കമ്യൂണിറ്റി ഫൌണ്ടേഷന് സമൂഹത്തിന്റെ നാനാതുറയില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല