അനീഷ് ജോര്‍ജ്: മഴവില്‍ സംഗീതത്തിന് സംഗീത മഴയാകാന്‍ വില്‍സ്വരാജും ഡോക്ടര്‍ ഫഹദ് മുഹമ്മദും ഒപ്പം മുപ്പത്തഞ്ചോളം ഗായകരും. ബോണ്‍മൗത്ത്: മഴവില്‍ സംഗീതത്തിന് മഴവില്ലു വിരിയിക്കാന്‍ അനുഗ്രഹീത പിന്നണി ഗായകന്‍ മാരായ വില്‍ സ്വരാജ് , ഉൃ . ഫഹദ് മുഹമ്മദ് ….. കൂടെ യുകെയിലെ മുപ്പത്തഞ്ചോളം ഗായകരും അണിനിരക്കുന്നു. യുകെയില്‍ ആദ്യമായി മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ശ്രി. രവീന്ദ്രന്‍ മാഷ് അനുസ്മരണവും മഴവില്‍ സംഗീത വേദിയില്‍ നടക്കും. വില്‍ സ്വരാജ് , Dr . ഫഹദ് മുഹമ്മദ് തങ്ങളുടെ പ്രിയ ഗാനങ്ങളിലൂടെ രവീന്ദ്രന്‍ മാഷ് അനുസ്മരണം നടത്തുന്നു.
ജൂണ്‍ മൂന്നിന് നടക്കുന്ന മഴവില്‍ സംഗീത സായാഹ്നത്തിന്റെ ഇത്തവണത്തെ പ്രത്യേകത വിനോദ് നവധാരയുടെ നേതൃത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാകും സംഗീത നിശ അരങ്ങേറുക. ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ ഉച്ചക്ക് 3.30 ന് ആരംഭിക്കുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ നടത്തിയിട്ടുള്ളത്. മഴവില്‍ സംഗീതത്തിന്റെ സാരഥികളായ അനീഷ് ജോര്‍ജ് ജനറല്‍ കണ്‍വീനറും ടെസ്‌മോള്‍ ജോര്‍ജ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മുപ്പത്തിയഞ്ചോളം ഗായകരെക്കൂടാതെ നിരവധി കലാകാരന്മാര്‍ ഒരുക്കുന്ന നൃത്ത നൃത്യങ്ങളും സംഗീത സായാഹ്നത്തിന് നിറപ്പകിട്ടേകും.
കമ്മറ്റി മെംബേര്‍സ് അനീഷ് ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍ ) Tessmol ജോര്‍ജ് ( പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ) ഡാന്റോ പോള്‍ മേച്ചേരില്‍ , കെ സ് ജോണ്‍സന്‍ ,ജോര്‍ജ് ചാണ്ടി , വിന്‍സ് ആന്റണി , കോശിയാ ജോസ് , സനിന് സുരേഷ് , ജോസ് ആന്റണി , സില്‍വി ജോസ് , സുജു ജോസഫ് , ജിജി ജോണ്‍സന്‍ , ഉല്ലാസ് ശങ്കരന്‍ , സൗമ്യ ഉല്ലാസ് , സുനില്‍ രവീന്ദ്രന്‍ , ബിനോയ് മാത്യു , ഷിനു സിറിയക് ,ജോസ് ആന്റോ, സജീ ലൂയിസ് ( ലൂയിസ് കുട്ടി ) സുജ ലൂയിസ്, സജു ചക്കുങ്കല്‍, റോബിന്‍സ് പഴുകയില്‍, സാജന്‍ ജോസ് , റോമി പീറ്റര്‍ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല