വാഷിംഗ്ടണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മഹിമ കടല്‍കടന്ന് അങ്ങ് അമേരിക്ക വരെ എത്തിയിരിക്കുന്നു. ടൈം മാഗസിന്‍ പുറത്തിറക്കിയ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരുടെ നൂറുപേരില്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്ഥാനം കണ്ടെത്തി.
ഇന്ത്യയില്‍ നിന്നും ആകെ അഞ്ചുപേരാണ് ഈ പട്ടികയില്‍ ഇടംകണ്ടെത്തിയത്. അതില്‍ ധോണി തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മുകേഷ് അംബാനി, വി.എസ് രാമചന്ദ്രന്‍, അസിം പ്രേംജി, അരുണ റോയ് എന്നിവരാണ് ധോണിക്ക് പിറകിലായി വന്നിട്ടുള്ള ഇന്ത്യക്കാര്‍.
പട്ടികയില്‍ 52 ാം സ്ഥാനത്താണ് ധോണി. റാഞ്ചിക്കാരന്റേ നേതൃത്വഗുണം ഏറെ മികച്ചതാണെന്നും ഇതാണ് ലോകകപ്പ് നേടാന്‍ ഇന്ത്യയെ സഹായിച്ചതെന്നും ടൈം മാഗസിന്‍ കണ്ടെത്തിയിട്ടുണ്ട്. ഏതു പ്രതിസന്ധിയിലും തളരാതെ, ആത്മവിശ്വാസം കൈവിടാത്ത ഏറെ ക്ഷമയുള്ള ആളാണ് ധോണിയെന്നാണ് ടൈം വിലയിരുത്തിയിരിക്കുന്നത്.
വെറുമൊരു ക്യാപ്റ്റന്‍ മാത്രമല്ല ധോണിയെന്നും ടീമിനെ മാതൃകയായി എങ്ങിനെ നയിക്കാമെന്ന് കാണിച്ചുകൊടുത്ത ആളാണെന്നും ടൈം അഭിപ്രായപ്പെടുന്നു. ഗൂഗിള്‍ എക്‌സിക്യൂട്ടിവ് വെയ്ല്‍ ഗോനിം ആണ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത്. ഒബാമ പട്ടികയില്‍ 86ാം സ്ഥാനത്തെത്തിയപ്പോള്‍ ഹിലരി ക്ലിന്‍ണ്‍ 43 ാം സ്ഥാനത്താണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല