ഹൈദരാബാദ് : 2011 മാര്‍ച്ച് 31-ന് നാലാം പാദം അവസാനിച്ചപ്പോള്‍ മഹീന്ദ്രസത്യത്തിന് 327 കോടിരൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2010-2011 വര്‍ഷത്തെ മൊത്ത നഷ്ടം 147 കോടിരൂപയാണ്.
നാലാം പാദത്തില്‍ മൊത്തം വരുമാനം 1375 കോടി രൂപയാണ്. ഇത് കഴിഞ്ഞ പാദത്തെക്കാള്‍ 7.5 ശതമാനം കൂടുതലാണെന്ന് തിങ്കളാഴ്ച കമ്പനി ചെയര്മാന് വിനീത് നയ്യാര്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ 2011 മാര്‍ച്ച് 31-ന് മൊത്തവരുമാനം 5145 കോടിരൂപയാണ്, കഴിഞ്ഞ വര്‍ഷം ഇത് 5481 കോടി രൂപയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല