സാബു ചുണ്ടക്കാട്ടില്‍: മാഞ്ചര്‍സ്റ്റ്ര്‍ ക്‌നാനായ ചാപ്ലയിന്‍സിയുടെ നേതൃത്വത്തിലുള്ള പ്രഥമ മരിയം തീര്‍ഥാടനം അടുത്ത മാസാദ്യ ഞായറാഴ്ച ഒക്ടോബര്‍ 4 ന്. വാല്‍സിംഗാലില്‍ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് ഖ്യാതി നേടിയ വാല്‍സിംഗാം തീര്‍ഥാടന കേന്ദ്രത്തിലേക്ക് യുകെയുടെ നാനാഭാഗത്തുനിന്നും യൂറോപ്പില്‍ നിന്നും ഒഴുകിയെത്തുന്നു.
ഇംഗ്ലണ്ടിലെ വിവിധ കത്തോലിക്കാ രൂപതകളില്‍നിന്നും വാല്‍സിംഗാലിലേക്ക് പതിവായി തീര്‍ഥയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. വാല്‍സാംഗാം മാതാവിന്റെ അനുഗ്രഹാശിസുകള്‍ പ്രാപിക്കുവാന്‍ യൂറോപ്പിന്റെ വിവിധഭാഗങ്ങളില്‍നിന്നും ഒറ്റക്കും കൂട്ടമായും വിശ്വാസികള്‍ പതിവായി എത്തുന്നു.
ഒക്ടോബര്‍ നാലാം തിയതി കാലത്ത് 11 മണിമുതല്‍ 4 മണിവരെയാണ് ഈ ഏകദിന തീര്‍ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണമായി തീര്‍ഥാടക സംഘം മരിയന്‍ ദേവാലയത്തിലേക്കും തുടര്‍ന്ന് സ്ലിപ്പര്‍ ചാപ്പലിലേക്കും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും തിരുകര്‍മ്മങ്ങളും നടത്തപ്പെടും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വസികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ UKKMA ഭാരവാഹികളും ഈസ്റ്റ് ആഗ്ലിയ യൂണിറ്റ് ഭാരവാഹികളും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സെന്റ് മേരീസ് ക്‌നാനയ ചാപ്ലിയന്‍സിയുടെ ഇദംപ്രദമായ ഈ തീര്‍ഥാടനത്തില്‍ പങ്കെടുത്ത് പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യേക അനുഗ്രഹാശിസുകള്‍ പ്രാപിക്കുവാന്‍ എല്ലാ മരിയന്‍ വിശ്വാസികളെയും ഷൂസ്ബറി രൂപതാ ചാപ്ലിയന്‍സി ഫാ. സജി മലയില്‍ പുത്തന്‍പുരക്കല്‍ സ്വാഗതം ചെയ്യുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല