1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2011


സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: യു.കെ.കെ.സി എ യുടെ പ്രഥമയൂണിറ്റായ മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്കായി മാഞ്ചസ്റ്റര്‍ ഒരുങ്ങി. ഇന്ന് കോട്ടയം അതിരൂപതയുടെ ശതാബ്ദിയുടെയും മാഞ്ചസ്റ്റര്‍ യൂണിറ്റിന്റെ ദശാബ്ദിയുടെയും ആഘോഷങ്ങള്‍ക്കാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കുക.

ഉച്ചയ്ക്ക് 1.30 ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അര്‍പ്പിക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. ദിവ്യബലിയെത്തുടര്‍ന്ന് വര്‍ണ്ണശബളമായ റാലി നടക്കും. റാലിയില്‍ വിശിഷ്ടവ്യക്തികളെ സ്വീകരിച്ച് സമ്മേളന നഗരിയിലേക്ക് ആനയിക്കും.

തുടര്‍ന്ന് നടക്കുന്ന ആഘോഷപരിപാടികളിലും കലാസന്ധ്യയിലും ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുകയും നയനമനോഹരങ്ങളായ കലാപരിപാടികള്‍ അരങ്ങേറുകയും ചെയ്യും. യു.കെ.കെ.സി.എ യുടെ ഏറ്റവും വലിയ യൂണിറ്റായ മാഞ്ചസ്റ്ററില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ യു.കെ.കെ.സി.എ യിലെ എല്ലാ യൂണിറ്റുകളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. മാഞ്ചസ്റ്റര്‍ ക്‌നാനായ മക്കളുടെ ഈ സന്തോഷസുദിനത്തില്‍ പങ്കുചേരുവാന്‍ ഏവരെയം പ്രസിഡന്റ് ബേബി കുര്യന്‍, സെക്രട്ടറി വിജു ബേബി തുടങ്ങിയവര്‍ സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.