കുരുത്തോലകളുടെയും, ജയ് വിളികളുടെയും, ആര്‍പ്പുനാദങ്ങള്‍ക്കിടയിലൂടെ വിനീതമായി ജെറുസെലം നഗരിവീഥിയിലൂടെ സഹന മരണത്തിന്റെ കാല്‍വരിയിലേക്ക് ശാന്തമായി നീങ്ങുന്നു. ദിവ്യ രക്ഷകന്റെ ഓര്‍മ്മ ദിനമായ ഓശാന ഞായര്‍, മാഞ്ചസ്റ്റര്‍ വിശ്വാസി മക്കള്‍ക്ക് മാര്‍ റെമിജിയോസ് ഇഞ്ചനാനി പിതാവിന്റെ ഇടയ സാന്നിദ്ധ്യത്തില്‍ അനുഗ്രഹീതമാവും.
ഏപ്രില്‍ 17ന് ഓശാന ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാഞ്ചസ്റ്റര്‍, ആഷ്ടണ്‍ സെന്റ് ക്രിസ്റ്റഫര്‍ ദേവാലയത്തില്‍ ക്രൈസ്തവ സാഹോദര്യത്തിന്റെ ജയ്‌വിളിച്ചുയരും റോച്ചഡേല്‍, ലോഗ് സൈറ്റ്, ആഷ്ടണ്‍, ഓള്‍ഡാം തുടങ്ങിയ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലാണ് ഒരുക്കങ്ങള്‍ നടന്നു വരുന്നത്.
താമരശ്ശേരി രൂപതയില്‍ മെത്രാഭിഷേകം സ്വീകരിച്ച ശേഷം തന്റെ പ്രഥമ യു.കെ. സന്ദര്‍ശനത്തിനെത്തുന്ന അഭിവന്ദ്യ റെമിജിയോസ് പിതാവിന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കാന്‍ മാഞ്ചസ്റ്റര്‍ വിശ്വാസി കൂട്ടായ്മ ക്രമീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞുവെന്ന് റവ.ഡോ.മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.
മാഞ്ചസ്റ്റര്‍ പ്രദേശങ്ങളില്‍ നിവസിക്കുന്ന ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ജോബി ഉഴവൂര്‍, മാത്യു രാമപുരം, ബെന്നി, ജോജി, ഹെന്‍ട്രി, സാവി, ജെയിംസ് എന്നിവരടങ്ങുന്ന സ്വാഗതസംഗം അറിയിച്ചു.
സമയം: ഏപ്രില്‍ 17 ഞായര്‍ ഉച്ചയ്ക്ക് 12 മണി
പള്ളി: St.Christopher’s Church, Ashoton-under-Lyne, OL68BA
ഫാ.മാത്യു: 07772026235
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല