Sabu Chundakattil: (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബാര്‍ ബി ക്യൂ പാര്‍ട്ടിയും,സ്‌പോര്‍ട്‌സ് ഡേയും,ഫാദേര്‍സ്‌ഡേ ആഘോഷങ്ങളും പ്രൗഢഗംഭീരമായി.മാഞ്ചസ്റ്ററിലെ പ്ലാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ രാവിലെ തുടങ്ങിയ ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീണ്ടു. മാഞ്ചെസ്റ്ററിലേക്ക് പുതുതായി എത്തിയ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കലിന് സ്വീകരണം നല്‍കിയതോടെ പരിപാടികള്‍ക്ക് തുടക്കമായി.അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫ് ,സെക്രട്ടറി ബിന്റോ സൈമണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ബാര്‍ ബി ക്യൂ പാര്‍ട്ടിയില്‍ അസോസിയേഷന്‍ കുടുംബങ്ങള്‍ ഒന്നടങ്കം പങ്കെടുക്കുകയും സ്വാതൂറും വിഭവങ്ങള്‍ ചൂടോടെ ആസ്വദിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് വീറും വാശിയും നിറഞ്ഞ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍ക്ക് തുടക്കമായി.കുട്ടികളെ പ്രായമാനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടന്ന മത്സരങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ പങ്കാളികളായി.മിട്ടായി പെറുക്കും,ഓട്ടവും,ലെമണ്‍ സ്പൂണ്‍ റെയിസും എല്ലാം ഏറെ ആവേശത്തോടെയാണ് കുട്ടികള്‍ എതിരേറ്റത്.അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സണ്ണി ആന്റണി സ്‌പോട്‌സ് ഡേ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇതേ തുടര്‍ന്ന് ഫാദേര്‍സ്‌ഡേ ആഘോഷാങ്ങള്‍ക്ക് തുടക്കമായി.ഫാ.ജോസ് അഞ്ചാനിക്കല്‍ നടത്തിയ പ്രാര്‍ത്ഥനയേയും സന്ദേശത്തെയും തുടര്‍ന്ന് അച്ചനും പിതാക്കന്മാരും ചേര്‍ന്ന് കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് പിതാക്കന്മാര്‍ക്കായി പ്രേത്യേക മത്സരങ്ങളും നടന്നു.കുട്ടികള്‍ പൂക്കളും കാര്‍ഡുകളും അപ്പന്മാര്‍ക്കു നല്‍കി ആദരവ് പ്രകടിപ്പിച്ചു.ആഘോഷ പരിപാടികളെ തുടര്‍ന്ന് ഏറെ വൈകി നിറമനസ്സോടെയാണ് ഏവരും വീടുകളിലേക്ക് മടങ്ങിയത്.
അസ്സോസിയേഷന്റെ തുടക്കം മുതല്‍ എല്ലാ വര്‍ഷവും മുടക്കം കൂടാതെ നടന്നുവരുന്നതാണ് ബാര്‍ ബി ക്യൂ പാര്‍ട്ടി.അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയുടെയും കൂട്ടായ്മ്മയും വര്‍ധിപ്പിക്കുന്നതിനായിട്ടാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും,ഇതില്‍ പങ്കെടുത്തവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് കമ്മറ്റിക്ക് വേണ്ടി സിക്രട്ടറി ബിന്റോ സൈമണ്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല