സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി നൈറ്റ് വിജില്‍ ശുശ്രൂഷകളോടെ ആചരിക്കുന്നു. ആഗസ്റ്റ് 14ാം തിയതി ഞായര്‍ രാത്രി ഒന്‍പത് മുതല്‍ 15ാം തിയതി (തിങ്കള്‍) പുലര്‍ച്ചെ രണ്ട് വരെ പീല്‍ഹാളിലെ സെന്റ് എലിസബത്ത് ചര്‍ച്ചിലാണ് ശുശ്രൂഷകള്‍ നടക്കുക. ദിവ്യബലിയോട് കൂടിയാവും നൈറ്റ് വിജില്‍ ആംരഭിക്കുക.
സെപ്റ്റംബര്‍ 17,18 തിയതികളില്‍ കുട്ടികള്‍ക്കായി ക്രിസ്റ്റ്യന്‍ ധ്യാനം നൈറ്റ് വിജില്‍ ശുശ്രൂഷകളോടെ നടക്കും. കേരളത്തില്‍ നിന്നുമുള്ള ക്രിസ്റ്റിയന്‍ ടീം അംഗങ്ങളായ ജോബി, പ്രിന്‍സ്, ജോഷി, സോണി, തുടങ്ങിയവരാണ് നൈറ്റ് വിജിലിന് നേതൃത്വം നല്‍കുക. നൈറ്റ് വിജിലില്‍ പങ്കെടുത്ത് നമുക്ക് ലഭിച്ചിരിക്കുന്ന നിരവധിയായ അനുഗ്രങ്ങള്‍ക്ക് നന്ദിപറയുന്നത്രയും കൂടുതല്‍ ദൈവാനുഗ്രങ്ങള്‍ പ്രാപിക്കുന്നതിനും മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള വരെ ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ: സജിമലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം സെന്റ് എലിസബത്ത് ചര്‍ച്ച്
പീല്‍ ഹാള്‍, M225JF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല