സക്കറിയ പുത്തന്‍കളം ജോസ്: ക്രിസ്തുമസിനോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭ അനുഷ്ടിക്കുന്ന 25 നോമ്പിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ ക്നാനായ ചിപ്ലിന്സിയുടെ നേതൃത്വത്തില്‍ ത്രിദ്വിന ധ്യാനം നടത്തപ്പെടുന്നു. വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ ഫാ. സിറിള്‍ ഇടമനയാണ് ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത്. സീറോ മലബാര്മലങ്കര വൈദികരുടേയും ആത്മായരുടേയും സഹകരണത്തില്‍ നടത്തപ്പെടുന്ന ധ്യാനം ഡിസംബര്‍ 18 വൈകുന്നേരം 6 മുതല്‍ 9 വരേയും 19ന് 9.30 മുതല്‍ 5 വരേയും, 20ന് ഉച്ചകഴിഞ്ഞ് 1 മുതല്‍ 9 വരേയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പിറവിതിരുനാളിനോടനുബന്ധിച്ച് യേശുവിനെ സ്വീകരിക്കുന്നതിന് സസന്നമാക്കുന്നതിന് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ക്നാനായ ചാപ്ലിയന്‍ ഫാ. സജി മലയില്‍പുത്തന്‍പുര അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല