സാബു ചുണ്ടക്കാട്ടില്‍: യേശു എന്റെ രക്ഷിതാവ് എന്ന ചിന്താവിഷയത്തിലൂന്നി കഥകളും, പാട്ടും, ചിത്രരച്ചയും, ചിന്തയുമൊക്കെയായി മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയുടെ അങ്കണത്തില്‍ 75 ല്‍ പരം കുട്ടികള്‍ ഒത്തുക്കൂടിയപ്പോള്‍ അത് ഈ കൊച്ചു ഇടവകയ്ക്ക് ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിക്കുകയായിരുന്നു.3 ദിവസമായി നടന്നു വന്ന VBS ക്ലാസുകള്‍ക്ക് രാവിലെ 9.30 നു ഇടവക വികാരി ഫാ. സജി എബ്രഹാം കൊച്ചേത്ത് ഉത്ഘാടനം ചെയ്തതോടു കൂടി തുടക്കമാവുകയായിരുന്നു.
കുട്ടികള്‍ക്ക് തീര്‍ത്തും രസകരമായ രീതിയില്‍ ഒരുക്കിയ അധ്യയനപദ്ധതികള്‍, കളിയും ചിരിയും ഓട്ടവുമൊക്കെയായി 3 ദിവസത്തെ ക്ലാസുകള്‍ ഉല്ലാസപ്രദമാക്കുന്നതില്‍ അധ്യാപകരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഢആട ന്റെ രണ്ടാം ദിവസം ഫാ. തോമസ് മടുക്കുംമൂട്ടില്‍ VBS സന്ദേശം കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി.
സമാപന ദിവസമായ ഞായറാഴ്ച ഇടവക വികാരിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കുട്ടികളുടെ വര്‍ണ്ണശബളമായ റാലിയും നടത്തുകയുണ്ടായി. ഉച്ച ഭക്ഷണത്തിനു കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആകര്‍ഷണമായി മാറി.
വൈകീട്ട് 4 മണിക്ക് കൂടിയ സമാപന സമ്മേളനത്തില്‍ ഇടവകയിലെ GCSE യും എ ലെവല്‍ പരീക്ഷകളിലും വിജയികളായവരെ അനുമോദിക്കുകയുണ്ടായി. GCSE ല്‍ 11 എ പ്ലസുകള്‍ നേടി മികച്ച വിജയം കൈവരിച്ച ലിന്‍ഡ സജിക്ക് ഇടവകയുടെ പാരിതോഷികം ഇടവക ട്രസ്റ്റി ശ്രീ. ബിനു ജേക്കബ് നല്‍കുകയുണ്ടായി.
ഇദംപ്രഥമായി നടത്തപ്പെട്ട ഢആട ഒരു നവ്യാനുഭവമായി മാറുകയും അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമായി നടത്തുന്നതിന് ഉള്ള ശ്രമങ്ങള്‍ നടത്തുമെന്നും സണ്‍ഡേ സ്‌കൂള്‍ നേതൃത്വം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല