സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): യുകെയുടെ മലയാറ്റൂര്‍ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്‌ളീഹായുടെ ദുക്‌റാന തിരുന്നാളിന് കൊടിയേറാന്‍ ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ തിരുന്നാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി വികാരി.റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി അറിയിച്ചു.25 തിയതി ഞാറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.തുടര്‍ന്ന് ദിവസവും വൈകുന്നേരം 5 ന് ദിവ്യബലി,മധ്യസ്ഥ പ്രാര്‍ത്ഥന,ലദീഞ് എന്നിവ നടക്കും.ജൂലൈ മാസം ഒന്നാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാള്‍. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും,ലദീഞ്ഞും,നേര്‍ച്ച വിതരണവും,സ്‌നേഹവിരുന്നും നടക്കും.
ഇതേതുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും.ഐഡിയ സ്റ്റാര്‍സിംഗര്‍ ഡോ.വാണി ഉള്‍പ്പെടെ ഒട്ടേറെ ഗായകര്‍ ശ്രുതിശുദ്ധ സംഗീതവുമായി ഒപ്പം ചേരുമ്പോള്‍ യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റൈന്‍ബോ രാഗാസ് ആണ് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. പത്തിലേറെ സംഗീത ഉപകരണങ്ങളുമായി റൈന്‍ബോ രാഗാസ് വിസ്മയ വിരുന്നൊരുക്കുമ്പോള്‍ ഫോറം സെന്ററില്‍ തടിച്ചുകൂടുന്ന കാണികള്‍ക്ക് മികച്ച വിരുന്നാകും എന്നതില്‍ സംശയം ഇല്ല.
ഫോറം സെന്ററിലെ സീറ്റുകള്‍ പരിമിതമായതിനാലും ഒപ്പം സുരക്ഷയെയും മുന്‍നിര്‍ത്തി ഗാനമേളക്കുള്ള പ്രവേശനം പാസുകള്‍ മൂലം നിയന്ദ്രിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.പാസുകള്‍ ആവശ്യമുള്ളവര്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. 07877100344, 07830524904, 07414842481, 07988428996, 07809295451. 2015 ല്‍ കെജി മാര്‍ക്കോസും ,2016 ല്‍ ബിജു നാരായണനും മാഞ്ചസ്റ്റര്‍ തിരുനാളില്‍ സംഗീത വിരുന്നൊരുക്കിയപ്പോള്‍ ഇക്കുറി മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാലിന്റെ മാസ്മരിക വിരുന്നിനായി യുകെ മലയാളികള്‍ കാത്തിരിക്കുകയാണ്.
ജൂണ്‍ മാസം 25 തിയതി ഞാറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറുക.പിനീട് ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ലഹരിയില്‍ ആണ്.നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍. ജൂണ്‍ മാസം 25 ന് വൈകേന്നേരം 5 ന് ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി യാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടത്തുക.തുടര്‍ന്ന് പ്രസിദേന്തി വാഴ്ചയും,മധ്യസ്ഥ പ്രാര്‍ത്ഥനയും,വിശുദ്ധ കുര്‍ബാനയും നടക്കും.ഇതേ തുടര്‍ന്ന് ഉത്പന്ന ലേലവും ഉണ്ടായിരിക്കും.
26 തീയതിയിലെ തിരുക്കര്‍മങ്ങളില്‍ ഫാ.തോമസ് തൈക്കൂട്ടത്തിലും,27 ന് ഫാ.നിക്കോളാസ് കേണ് ,28 ന് ഫാ.സജി മലയില്‍പുത്തെന്‍പുര,29 ന് ഫാ.ജിനോ അരീക്കാട്ട്,30 ന് റെവ.ഡോ തോമസ് പറയടിയില്‍ എന്നിവരും കാര്‍മ്മികരാകും. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ഒന്നാംതീയതി രാവിലെ 10 ന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.തിരുന്നാളില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും,വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും.യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ വൈദീകര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാകും.
ദിവ്യബലിയെ തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും .പൊന്‍ വെള്ളി കുരിശുകളുടെയും, മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാസ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചെസ്റ്ററിന്റെ വീഥികളെ ഭക്തി സാന്ദ്രമാക്കി നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിര്‍വൃതിയാണ്. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും,പാച്ചോര്‍ നേര്‍ച്ച വിതരണവും,സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഇതേ തുടര്‍ന്ന് ഫോറം സെന്ററില്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാലും,ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ.വാണിജയറാമും ചേര്‍ന്ന് നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും.
എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ നടക്കുന്നത്.യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററില്‍ ആയിരുന്നു.അന്ന് മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമായി മാഞ്ചസ്റ്റര്‍ തിരുന്നാള്‍ മാറുകയായിരുന്നു. ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം
St Anthony’s Church,
Dunkery Road,
Woodhouse Park,
Manchester.
M22 0WR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല