1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2017

അലക്‌സ് വര്‍ഗീസ്: കേരളാ വിനോദസഞ്ചാര വകുപ്പിന്റെ പൂര്‍ണ സഹകരണത്തോടെ ജൂണ്‍ മാസം 18 ആം തീയതി മാഞ്ചസ്റ്റര്‍ പരേഡില്‍ പങ്കെടുക്കുന്ന മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജനേഷ് നായര്‍ അറിയിച്ചു.

ബ്രിട്ടനില്‍ ആദ്യമായാണ് കേരളാ വിനോദസഞ്ചാര വകുപ്പ് ഒരു മലയാളി അസോസിയേഷനുമായി ചേര്‍ന്ന് ഇത്തരം ഒരു സംരംഭം ഒരുക്കുന്നത് . തുടര്‍ച്ചയായി രണ്ടാം തവണയും മാഞ്ചസ്റ്റര്‍ പരേഡില്‍ പങ്കെടുക്കുവാന്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനെ തെരഞ്ഞെടുത്തിരിക്കുന്നു . വ്യത്യസ്!തമായ പ്രവര്‍ത്തന ശൈലിയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനെ മറ്റു അസോസിയേഷനുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് . ഇതര സാംസ്‌കാരിക സംഘടനകളുമായി സംവദിക്കുവാനും , പൊതുവേദികളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളും സംസ്‌കാരവും വെളിപ്പെടുത്തുവാനും കിട്ടുന്ന എല്ലാ മേഖലകളും ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുന്നതില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഓണവും ക്രിസ്ത്മസ് ആഘോഷവും മാത്രം നടത്തുന്ന ഏതൊരു ആസോസിയേഷനും മാതൃകാപരമായി പിന്തുടരാവുന്ന പ്രവര്‍ത്തന ശൈലിയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ നടത്തുന്നത് .

‘മാജിക്ക്’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സാംസ്‌കാരിക മായാജാലം എന്നതിന്റെ അടിസ്ഥാനത്തില്‍ വിവിധ സാംസ്‌കാരിക കലാരൂപങ്ങളുടെ സമ്മിശ്രപ്രദര്‍ശനമാണ് ആസൂത്രണം ചെയ്യുന്നത്. ദക്ഷിണേന്ത്യന്‍ നാട്യകലാരൂപമായ ഭരതനാട്യം, ലോക ആയോധനകലകളുടെ മാതാവായി അറിയപ്പെടുന്ന കളരിപ്പയറ്റ് ,പുരാതന ആദിവാസി സംസ്‌കാരത്തില്‍ നിന്നും ഉരുത്തിരിഞ്ഞു ലോക സാംസ്‌കാരിക ഭൂപടത്തില്‍ ഇടം നേടിയ തെയ്യം,കേരളത്തനിമയുടെ പ്രൗഢി വിളിച്ചോതുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ , കണ്ണിനും കാതിനും കുളിര്മയേകുന്ന ചെണ്ടമേളം എന്നിവ വര്‍ണ്ണശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടുകൂടി ഒരു ദൃശ്യവിസ്മയമാക്കി മാറ്റുവാനാണ് MMA തയ്യാറെടുക്കുന്നത്.

ഈ സംരഭത്തിലേക്കു നിങ്ങള്‍ ഏവരുടെയും സാന്നിധ്യം വിനീതമായി അഭ്യര്‍ത്ഥിക്കന്നതായി സെക്രട്ടറി അനീഷ് കുര്യന്‍ അറിയിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.