സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍. യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളോട് ഒന്ന് ചേര്‍ന്ന് ഉയിര്‍പ്പിന്റെ മഹത്വം പ്രാപിക്കുന്നതിനായി വിശുദ്ധ വാരത്തോടനുബന്ധിച്ചു പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ക്രമീകരിച്ചിരിക്കുന്നു. നോര്ത്തെണ്ടിലെ സെന്റ്. ഹില്‍ഡാസ് ദേവാലയമാണ് ശുശ്രൂഷകള്‍ക്ക് വേദിയാകുക. തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കാത്തലിക് ചാപ്ലയിന്‍ ഫാ. തോമസ് മടുക്കുമ്മൂട്ടിലും ഫാ. ആല്‍ബിനും നേതൃത്വം നല്‍കും.
ഓശാന ഞായര്‍: മാര്‍ച്ച് 20 നു ഞായറാഴ്ച 2.30ന് ആരംഭിക്കും.
പെസഹ വ്യാഴം: 24 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. വിശുദ്ധ കുര്‍ബാനയുടെ ആരാധന, വി. കുമ്പസാരം, വി. കുര്‍ബ്ബാന, അപ്പം മുറിക്കല്‍.
ദുഃഖ വെള്ളിയാഴ്ച: ദുഃഖ വെള്ളിയുടെ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ രാവിലെ 8 മണിക്ക് ആരംഭിക്കും.
ഈസ്റ്റര്‍: ഉയിര്‍പ്പ് തിരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകള്‍ 26 ശനിയാഴ്ച 4 മണിക്ക് ആരംഭിക്കും.
തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും പ്രത്യേകം ക്ഷണിക്കുന്നു.
വിലാസം:
ST. HILDAS CHURCH
66 KENWORTHY LANE
NORTHENDEN
MANCHESTER
M224EF
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജു ചെറിയാന്: 07443630066
ജോര്‍ജ്: 07931526108
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല