എബി തോമസ്: ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയും പുതുവസ്തരവും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് കാത്തലിക്ക് മിഷനില്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. തിരുപ്പിവിയുടെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും 24 ന് 9 മണിക്ക് ആരംഭിക്കും. നോര്‍ത്തണ്ടിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുകര്‍മ്മങ്ങള്‍ക്ക് ഷൂസ്ബറി സീറോ മലങ്കര ചാപ്ലയില്‍ ഫാ. തോമസ് വടക്കും മൂട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇതോടനുബന്ധിച്ച് പ്രത്യേക ക്രിസ്തുമസ് കരോള്‍ സര്‍വ്വീസും ക്രമീകരിച്ചിരിക്കുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയുടെ ആരാധനയും വിശുദ്ധകുര്‍ബാനയും ക്രമീകരിച്ചിരിക്കുന്നു. ഡിസംബര്‍ 31 ന് 9 ന് വിശുദ്ധ കുര്‍ബാനയുടെ ആരാധന. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് (നോര്‍ത്തണ്‍ മാഞ്ചസ്റ്റര്‍) ശുശ്രൂഷകള്‍ നടക്കുക. തിരുകര്‍മ്മങ്ങലില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. ബന്ധപ്പെടേണ്ട വിലാസം: ST: Hildas Church 66, Kenworthy Lane, Northenden, M224EF, കൂടുതല്‍ വിവരങ്ങള്‍ക്ക് : 07443630066 (രാജു ചെറിയാന്‍) , 07445414442 ( എബി തോമസ്)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല