മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. നോര്‍ത്ത് വെയില്‍സിലെ ലാണ്ടുഡ്‌നോയിലേക്കാണ് വിനോദയാത്ര നടത്തിയത്. രാവിലെ പുറപ്പെട്ട സംഘം രാത്രി തിരിച്ചെത്തി. ബോട്ടിംഗ്, റോപ്പ്‌വേ ഉള്‍പ്പെടെയുള്ള നിരവധി റൈഡുകളില്‍ അംഗങ്ങള്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് ടൂര്‍ കോര്‍ഡിനേറ്റര്‍ സന്തോഷ് സ്‌ക്കറിയ നന്ദി രേഖപ്പെടുത്തി. ഇന്‍ഡോര്‍, ഔഡോര്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അസോസിയേഷന്‍െ ്രസ്‌പോര്‍ട്‌സ് ഡേ ഈ മാസം 25നും ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 10നും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല